അബൂദബി: വീടുകളുടെ സുരക്ഷ സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിന് എമിറേറ്റിൽ ‘യുവർ ഹോം ഈസ് എ ടസ്റ്റ്‘ എന്ന കാമ്പയിന് തുടക്കമിട്ട് അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി.
വീടുകളില്‍ സുരക്ഷിതമായ പെരുമാറ്റം പ്രോല്‍സാഹിപ്പിക്കുക, വീടുകളിലെ സാധാരണ അപകടങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക, അടുക്കളയിലെ അഗ്നിബാധകള്‍ തടയാനുള്ള മാര്‍ഗങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കുക, അഗ്നിശമന ഉപകരണങ്ങള്‍ പരിചയപ്പെടുത്തുക, സ്മോക് ഡിറ്റക്ടറുകളുടെ പ്രാധാന്യം, മുതിര്‍ന്ന പൗരന്മാര്ക്കുള്ള സുരക്ഷാ ആവശ്യകതകള്‍, ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷ തുടങ്ങിയവയിലാണ് കാമ്പയിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അഗ്നിബാധ സമയത്തുതന്നെ കണ്ടെത്തിയാല്‍ എങ്ങനെ ശരിയായ വിധം പ്രവര്‍ത്തിക്കണമെന്ന് കാമ്പയിന് പൊതുജനങ്ങളെ ബോധവത്കരിക്കും. ഇത് പ്രതികരണ വേഗത വര്‍ധിപ്പിക്കുകയും അപകട സാധ്യത കുറക്കുകയും ചെയ്യും. കാമ്പയ്നിന്റെ ഭാഗമായി കെട്ടിടങ്ങളും സ്ഥാപനങ്ങളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകളും നടത്തും.
അടിയന്തര സാഹചര്യങ്ങളില്‍ വ്യക്തികളുടെയും മറ്റും തയാറെടുപ്പ് വര്‍ധിപ്പിക്കുന്നതിനും പ്രതികരണ വേഗത വര്‍ധിപ്പിക്കുന്നതിനുമായി ഒഴിപ്പിക്കല്‍ പരിശീലനങ്ങള്‍ക്കൊപ്പം ബോധവത്കരണ ശില്പശാലകളും സംഘടിപ്പിക്കും. അതോറിറ്റിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും മാധ്യമങ്ങളിലൂടെയും ഷോപ്പിങ് മാളുകള്‍, താമസകേന്ദ്രങ്ങള്‍, സിനിമാശാലകള്‍ എന്നിവിടങ്ങളിലൂടെയും ബോധവത്കരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.