Posted On
date_range Updated On
date_range അബ്ദുസ്സലാം മോങ്ങത്തിന്റെ മതപ്രഭാഷണം ഇന്ന്
ദുബൈ: ദുബൈ മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അൽമനാർ ഇസ്ലാമിക് സെന്ററും ഇന്ത്യൻ ഇസ്ലാഹി സെന്ററും സംയുക്തമായി നടത്തുന്ന റമദാൻ പ്രോഗ്രാമുകളുടെ ഭാഗമായി അൽമനാർ ഇസ്ലാമിക് സെന്റർ ഡയറക്ടർ മൗലവി അബ്ദുസ്സലാം മോങ്ങം ദേര സറൂണി മസ്ജിദിൽ പ്രഭാഷണം നടത്തും.
മാർച്ച് 15 ശനിയാഴ്ച തറാവീഹ് നമസ്കാരത്തിന് ശേഷമാണ് പരിപാടി. സ്ത്രീകൾക്ക് പ്രഭാഷണം ശ്രവിക്കാൻ പ്രത്യേക സ്ഥലസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0501252338, 042722723 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.