പെരുന്നാളിന്​ സേവനങ്ങൾ വിപുലമാക്കി എ.ബി.സി കാർഗോ

ദുബൈ: ഈദ് ആഘോഷങ്ങളുടെ തിരക്കിലമരാൻ ഒരുങ്ങുന്ന പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഒരുപോലെ ആശ്വാസമായി സേവനങ്ങൾ വിപുലപ്പെടുത്തി ജി.സി.സിലെ പ്രമുഖ കാർഗോ കമ്പനിയായ എ.ബി.സി കാർഗോ. ​ പെരുന്നാളിനോടനുബന്ധിച്ച്​ പ്രത്യേക സേവനങ്ങളാണ്​ എ.ബി.സി അവതരിപ്പിക്കുന്നത്​. പെരുന്നാൾ സമ്മാനങ്ങളും മറ്റ് അവശ്യ സാധനങ്ങളും പ്രിയപ്പെട്ടവരുടെ ​കൈകളിലേക്ക്​ വേഗത്തിലും സുരക്ഷിതമായും എത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഇത്തവണയും എ.ബി.സി കാർഗോ ഒരുക്കിയിരിക്കുന്നത്.

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളോട് അനുബന്ധിച്ച് ഉയരുന്ന ആശങ്കകൾ നിലനിൽക്കുന്നതിനിടയിലും സേവനങ്ങളുടെ സ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതായി എ.ബി.സി കാർഗോ മാനേജ്മെന്‍റ്​ അറിയിച്ചു. ഡോർ ടു ഡോർ ഡെലിവറി, ഓൺലൈൻ ബുക്കിങ്​, എളുപ്പത്തിലുള്ള ട്രാക്കിങ്​ സംവിധാനങ്ങൾ എന്നിവയോടൊപ്പം കാര്യക്ഷമമായ ക്ലിയറൻസ്​ സംവിധാനവും വിപുലമായ വാഹനശൃംഖലയും പരിശീലനം നേടിയ ജീവനക്കാരുമാണ്​ എ.ബി.സി കാർഗോയുടെ കരുത്ത്​.

രാജ്യാന്തര സേവനങ്ങളോടൊപ്പം ആഭ്യന്തര സേവനങ്ങളും എ.ബി.സി കാർഗോ ഉറപ്പുനൽകുന്നു. കാർഗോ, കൊറിയർ, ഷിപ്പിങ്​, ലോജിസ്റ്റിക്സ് തുടങ്ങിയ വിവിധമേഖലകളിലും എ.ബി.സി വിശ്വസനീയമായ സേവനങ്ങൾ നൽകിവരുന്നുണ്ട്​. ഈദ് സീസണിനോടനുബന്ധിച്ച് ഉപഭോക്താക്കളുടെ വർധിച്ചആവശ്യങ്ങൾ പരിഗണിച്ച് ജി.സി.സിയിലെ എല്ലാ ബ്രാഞ്ചുകളും രാത്രി വൈകിയും പ്രവർത്തന സജ്ജമാണെന്നും ഇന്ത്യയിലെ ഡെലിവറി സേവനങ്ങൾ കൂടുതൽ സമയം ലഭ്യമാക്കുന്നതായും മാനേജ്മെന്‍റ്​ അറിയിച്ചു. നിലവിലുള്ള സാഹചര്യങ്ങൾക്കിടയിലും പതിവുപോലെ അതിവേഗസേവനം ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - ABC Cargo expands services for Eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.