ആ​ധാ​ര്‍-​പാ​ന്‍ കാ​ർ​ഡ്​ ലി​ങ്കി​ങ് സ​മ​യം 31ന് ​അ​വ​സാ​നി​ക്കും

ദു​ബൈ: പാ​ന്‍കാ​ര്‍ഡു​ള്ള പ്ര​വാ​സി​ക​ള്‍ അ​വ ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്യാ​നു​ള്ള സ​മ​യം ഈ​മാ​സം 31ന് ​അ​വ​സാ​നി​ക്കും. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ നോ​ട്ടീ​സ് പ്ര​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ക​യാ​ണ്.
പ്ര​വാ​സി​ക​ള്‍ക്ക് ആ​ധാ​റും പാ​ന്‍കാ​ര്‍ഡും നി​ര്‍ബ​ന്ധ​മ​ല്ലെ​ന്നാ​ണ് ഇ​പ്പോ​ഴും സ​ര്‍ക്കാ​ർ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍, പാ​ന്‍കാ​ര്‍ഡ് സ്വ​ന്ത​മാ​യു​ള്ള പ്ര​വാ​സി​ക​ള്‍ 31നു ​മു​മ്പ്​ അ​വ ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്യ​ണം. അ​ല്ലാ​ത്ത​പ​ക്ഷം പെ​ര്‍മ​ന​ൻ​റ്​ അ​ക്കൗ​ണ്ട് ന​മ്പ​ര്‍ അ​ഥ​വാ പാ​ന്‍ പ്ര​വ​ര്‍ത്ത​ന​യോ​ഗ്യ​മ​ല്ലാ​താ​വു​മെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്.
നാ​ട്ടി​ലെ പ​ണ​മി​ട​പാ​ടു​ക​ളെ ഇ​ത് ബാ​ധി​ച്ചേ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. എ​ന്നാ​ല്‍, പാ​ന്‍കാ​ര്‍ഡു​ള്ള പ​ല പ്ര​വാ​സി​ക​ള്‍ക്കും ആ​ധാ​ര്‍കാ​ര്‍ഡി​ല്ല എ​ന്ന​താ​ണ് അ​വ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്നം. നേ​ര​ത്തേ പ്ര​വാ​സി​ക​ള്‍ക്ക് ആ​ധാ​ര്‍ വേ​ണ്ട എ​ന്ന​താ​യി​രു​ന്നു സ​ര്‍ക്കാ​ര്‍ ന​യം. ക​ഴി​ഞ്ഞ കേ​ന്ദ്ര​ബ​ജ​റ്റി​ലാ​ണ് പ്ര​വാ​സി​ക​ള്‍ക്ക് ആ​ധാ​ര്‍ ന​ല്‍കാ​മെ​ന്ന തീ​രു​മാ​ന​മാ​യ​ത്. പ്ര​വാ​സി​ക​ളു​ടെ നാ​ട്ടി​ലെ പ​ല ധ​ന​വി​നി​മ​യ​ത്തി​നും പാ​ന്‍ കാ​ര്‍ഡ് ആ​വ​ശ്യ​മാ​ണ്. ആ​ധാ​ര്‍ സ്വ​ന്ത​മാ​യി​ല്ലാ​ത്ത​വ​ര്‍ ലി​ങ്ക് ചെ​യ്യാ​ത്ത​തി​​െൻറ പേ​രി​ല്‍ പാ​ന്‍കാ​ര്‍ഡു​ക​ള്‍ പ്ര​വ​ര്‍ത്ത​ന ക്ഷ​മ​മ​ല്ലാ​താ​വു​മോ എ​ന്ന​താ​ണ് പ്ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക. പാ​ന്‍കാ​ര്‍ഡി​ന് ഗ​ള്‍ഫി​ല്‍നി​ന്ന് അ​പേ​ക്ഷി​ക്കാ​മെ​ങ്കി​ലും ആ​ധാ​റി​ന് അ​പേ​ക്ഷി​ക്കാ​ന്‍ വി​ദേ​ശ​ത്ത് സം​വി​ധാ​ന​മി​ല്ല.
Tags:    
News Summary - aadhar pan card linking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 03:24 GMT