യു.എ.ഇയിലെ കണ്ണൂർ ജില്ല വോളിബാൾ കൂട്ടായ്മ നടത്തിയ ജില്ലതല വോളിബാൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ ടീം തൃശൂർ
ദുബൈ: യു.എ.ഇയിലെ കണ്ണൂർ ജില്ല വോളിബാൾ കൂട്ടായ്മ നടത്തിയ ജില്ലതല വോളിബാൾ ടൂർണമെന്റിൽ ടീം തൃശൂർ ചാമ്പ്യന്മാരായി. ഫൈനലിൽ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് എറണാകുളത്തെയാണ് പരാജയപ്പെടുത്തിയത്. ഫെബ്രുവരി 16ന് ദുബൈയിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ കേരളത്തിലെ പത്തു ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി അതിഥിയായിരുന്നു.
ടൂർണമെന്റ് വിജയികൾക്ക് അജ്മാൻ ഗവൺമെന്റ് വോളിബാൾ കൺവീനർ മുഹമ്മദ് സാദിഖ് വജ്ദാനി ട്രോഫികൾ വിതരണം ചെയ്തു. അൻസാർ എളാങ്കോട്, പ്രസിഡന്റ് സിറാജ് ചെടികുളം, കൺവീനർ കാസിം ഹംസ, അശോകൻ പിലാത്തറ, ഷിജു കണ്ണൂർ, ഷംസുദ്ദീൻ കോടിയേരി, പ്രകാശൻ തളിപ്പറമ്പ്, ബാബു പീതാംബരൻ, അസീം, ഹക്കീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.