ഷാർജയിലെ പാർക്ക് ഷാർജ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സാലിം അലി അൽ മുഹൈരി ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഷാർജയിൽ അൽ ഖറാഇൻ പാർക്ക്- 4 സന്ദർശകർക്കായി തുറന്നു.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് പാർക്ക് തുറന്നത്. 72,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പാർക്ക് മുനിസിപ്പൽ കൗൺസിൽ, ഷാർജ സിറ്റി മുനിസിപ്പാലിറ്റി അധികൃതർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കാർഷികപ്രവർത്തനങ്ങളും വിവിധ സേവനസൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഹരിതപ്രദേശങ്ങളും 12,000ലധികം വിവിധ പൂക്കളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധയിനം തൈകളുമുണ്ട്.
ഷാർജ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സാലിം അലി അൽ മുഹൈരി, മുവൈലെ സബർബ് കൗൺസിൽ ചെയർമാൻ ഖാലിദ് അബ്ദുല്ല അൽ റബൂയി, മറ്റ് ഷാർജ കൗൺസിൽ അംഗങ്ങളും നഗരസഭ ഉദ്യോഗസ്ഥരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.