Posted On
date_range Updated On
date_range ഒരാഴ്ച മുൻപ് വന്ന തൃശൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
അജ്മാന്‍: ഒരാഴ്ച മുൻപ് നാട്ടിൽനിന്നെത്തിയ തൃശൂര്‍ പുന്നയൂര്‍കുളം സ്വദേശി അജ്മാനില്‍ നിര്യാതനായി. മാവിന്‍ചുവട് പരേതനായ കുരുവളപ്പില്‍ അബ്ദുറഹിമാൻ ഹാജി മകൻ ഹനീഫയാണ് (48) ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
അജ്മാനിലെ ഇറാനി മാര്‍ക്കറ്റില്‍ ഫുഡ് സ്റ്റഫ് കച്ചവടം നടത്തി വരികയായിരുന്നു. താമസ സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
അവധിക്ക് നാട്ടില്‍ പോയ ഹനീഫ കഴിഞ്ഞ 20നാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. മാതാവ്: ഐഷ. ഭാര്യ: റുക്കിയ. മക്കൾ: ഹിബ, ഹിഷാം, ഐസിന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.