Posted On
date_range Updated On
date_range തിരുവമ്പാടി സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി
ദുബൈ: റാസൽ ഖൈമയിലെ ജൂറി ഫാർമസിയിലെ അസിസ്റ്റൻറ് ഫാർമസിസ്റ്റ് കോഴിക്കോട് തിരുവമ്പാടി പടിഞ്ഞാറെക്കൂറ്റ് സിബി പോൾ (50) നിര്യാതനായി. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണെമന്ന് കരുതുന്നു.
തിരുവമ്പാടി സഹകരണ ബാങ്കിെൻറ നീതി മെഡിക്കൽ ഷോപ്പിൽ ആദ്യകാല ഫാർമസിസ്റ്റായിരുന്നു. ഭാര്യ: ഷൈല (കരിമ്പ് പടത്തനാനിക്കൽ കുടുംബാംഗം). മക്കൾ: അനിറ്റ (നഴ്സിങ് വിദ്യാർത്ഥിനി), അനഘ (പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി).
മൃതദേഹം റാസൽ ഖൈമയിലെ മോർച്ചറിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.