സുനീർ 

ബസ്​ യാത്രക്കിടെ കുഴഞ്ഞുവീണ് തളിപ്പറമ്പ്​ സ്വദേശി മരിച്ചു

ദുബൈ: ബസ്​ യാത്രക്കിടെ കുഴഞ്ഞുവീണ്​ തളിപ്പറമ്പ്​ സ്വദേശി മരിച്ചു. തൃച്ചംബരം സൈദാരകത്ത്​ വീട്ടിൽ സുനീറാണ്​ (41) മരിച്ചത്​. വിസിറ്റിങ്​ വിസയിലെത്തിയ സുനീർ വെള്ളിയാഴ്​ച ബസിൽ യാത്ര ചെയ്യവേ ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിതാവ്​: പുതിയപുരയിൽ നൂറുദ്ദീൻ. മാതാവ്​: ഷരീഫ. ഭാര്യ: നസ്​റീന. മൃതദേഹം ഞായറാഴ്​ച പുലർച്ച നാട്ടിലെത്തിച്ച്​ ഖബറടക്കും.

Tags:    
News Summary - A native of Taliparamba died after collapsing during a bus journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.