മഹ്​മൂദ്

നാട്ടിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ദുബൈ വിമാനത്താവളത്തിൽ മരിച്ചു

ദുബൈ: ബുധനാഴ്ച ഉച്ചക്ക്​ നാട്ടിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ദുബൈ വിമാനത്താവളത്തിൽ മരിച്ചു. കണ്ണൂർ തെക്കീ ബസാർ മസ്​കർ വീട്ടിൽ കെ.ടി.പി. മഹ്​മൂദാണ്​ (75) മരിച്ചത്​. ബുധനാഴ്ച രാവിലെ കൊച്ചിയിൽ നിന്ന്​ കയറിയ മഹമൂദ്​ ഉച്ചയോടെയാണ്​ ദുബൈ വിമാനത്താവളത്തിൽ എത്തിയത്​. ഹൃദയാഘാതമാണ്​ മരണ കാരണം. ഭാര്യ: കെ.പി ജമീല. മക്കൾ: റിഫാസ്, റമീസ്, റിസ്​വാൻ, റിയാസ. മരുമകൻ: ഡോ. അഫ്​സൽ. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Tags:    
News Summary - A native of Kannur, who had returned from the country, died at the Dubai airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.