ദുബൈ: കത്തികാണിച്ച് ഭീഷണിപ്പെടുത്തി 1.2 ലക്ഷം ദിർഹം കൊള്ളയടിച്ച നാലംഗ സംഘത്തിന് കോടതി തടവുശിക്ഷ വിധിച്ചു. ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 24 കിലോ സ്വർണം വിൽക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് സംഘം ഇയാളെ കൊള്ളയടിച്ചത്. സ്വർണം വാങ്ങാൻ പണവുമായി അൽ നഹ്ദയിലെ പ്രത്യേക സ്ഥലത്ത് എത്തിച്ചേരാൻ സംഘത്തിലെ സ്ത്രീ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇവിടെയെത്തിയ ഇദ്ദേഹത്തെ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം നൽകാൻ ആവശ്യപ്പെട്ടു. നൽകാതിരുന്നപ്പോൾ ബാഗ് കുത്തിത്തുറന്ന് പണവുമായി കടന്നുകളയുകയായിരുന്നു. പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിൽ അതിവേഗം പ്രതികൾ വലയിലായി. കുറ്റകൃത്യം ആസൂത്രണം ചെയ്തത് മറ്റൊരു കൂട്ടാളിയാണെന്നും ഇത് നടപ്പാക്കാൻ ഓരോരുത്തർക്കും 6000 ദിർഹം മാത്രമാണ് നൽകിയതെന്നുമാണ് ഇവർ നൽകിയ മൊഴി. നാലുപേർക്കും ഒരു വർഷം തടവും നാടുകടത്തലുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. പ്രതികൾ മോഷ്ടിച്ച പണം തിരിച്ച് ഉടമക്ക് നൽകാനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.