ഷാർജയിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തം 

ഷാർജയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം

ഷാർജ: അൽ താവൂൻ പ്രദേശത്ത് വേൾഡ് എക്സ്പോ സെൻററിനും കോർണീഷിനും സമീപത്ത് നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായി.

വ്യാഴാഴ്ച രാവിലെ കെട്ടിടത്തി​െൻറ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. അപകടകാരണം വ്യക്​തമായിട്ടില്ല. സംഭവസമയത്ത് നിരവധി തൊഴിലാളികൾ കെട്ടിടത്തി​െൻറ വിവിധ നിലകളിൽ ഉണ്ടായിരുന്നു. സിവിൽ ഡിഫൻസ്, പൊലീസ് വിഭാഗങ്ങളുടെ സമയോചിത ഇടപെടൽ മൂലം ആളപായമുണ്ടായില്ല.

രാവിലെ 6.55നാണ് പൊലീസ് കൺട്രോൾ റൂമിൽ അപകടവിവരം എത്തിയത്. ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പുലർച്ച മുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശമാണ് ദുബൈ അതിർത്തിയോട് ചേർന്ന അൽ താവൂൻ.

രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഇതുവഴിയുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ചതോടെ സമീപ പ്രദേശങ്ങളിലും അൽ ഇത്തിഹാദ് റോഡിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.

Tags:    
News Summary - A fire breaks out in a building under construction in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.