ര​ണ്ടാ​ഴ്ച​യി​ൽ ‘മ​ദേ​ഴ്​​സ്​ എ​ൻ​ഡോ​വ്​​മെ​ന്‍റി’​ന്​ 77കോ​ടി സ​മാ​ഹ​രി​ച്ചു

ദു​ബൈ: 100 കോ​ടി ദി​ർ​ഹ​മി​ന്‍റെ വി​ദ്യാ​ഭ്യാ​സ ഫ​ണ്ട്​ സ്വ​രൂ​പി​ക്കാ​നു​ള്ള ‘മ​ദേ​ഴ്​​സ്​ എ​ൻ​ഡോ​വ്​​മെ​ന്‍റ്’​ പ​ദ്ധ​തി​യി​ലേ​ക്ക്​ റ​മ​ദാ​നി​ലെ ആ​ദ്യ ര​ണ്ടാ​ഴ്ച സ്വ​രൂ​പി​ച്ച​ത്​ 77കോ​ടി ദി​ർ​ഹം. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി വ​ഴി ലോ​ക​ത്താ​ക​മാ​നം വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​മെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​നി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. വി​വി​ധ ജീ​വ​കാ​രു​ണ്യ സം​രം​ഭ​ങ്ങ​ളു​മാ​യി ചേ​ർ​ന്നാ​ണ്​ ദു​ർ​ബ​ല സ​മൂ​ഹ​ങ്ങ​ൾ​ക്ക്​ വേ​ണ്ടി വി​ദ്യാ​ഭ്യാ​സ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

മാ​താ​ക്ക​ൾ സ​മൂ​ഹ​ത്തി​ൽ നി​ർ​വ​ഹി​ക്കു​ന്ന ദൗ​ത്യ​ത്തി​ൽ​നി​ന്ന്​ പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണ്​ ‘മ​ദേ​ഴ്​​സ്​ എ​ൻ​ഡോ​വ്​​മെ​ന്‍റ്​’ എ​ന്ന പ​ദ്ധ​തി​ക്ക്​ തു​ട​ക്കം കു​റി​ച്ച​ത്. ജ​ന​ങ്ങ​ൾ​ക്ക്​ അ​വ​രു​ടെ മാ​താ​ക്ക​ളു​ടെ പേ​രി​ൽ സം​ഭാ​വ​ന ചെ​യ്യാ​നാ​ണ്​ കാ​മ്പ​യി​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. ന​ന്മ ചെ​യ്യു​ന്ന​ത്​ യു.​എ.​ഇ സ​മൂ​ഹ​ത്തി​ന്‍റെ ജീ​വി​ത​രീ​തി​യാ​ണെ​ന്ന്​ ഉ​റ​പ്പി​ക്കു​ന്ന​താ​ണ്​ കാ​മ്പ​യി​നി​ന്​ ല​ഭി​ച്ച മി​ക​ച്ച പ്ര​തി​ക​ര​ണ​മെ​ന്ന്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഗ്ലോ​ബ​ൽ ഇ​നീ​ഷ്യേ​റ്റി​വ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ അ​ൽ ഗ​ർ​ഗാ​വി പ്ര​തി​ക​രി​ച്ചു.

യു.​എ.​ഇ ആ​രം​ഭി​ച്ച മു​ൻ​കാ​ല ചാ​രി​റ്റി, മാ​നു​ഷി​ക സം​രം​ഭ​ങ്ങ​ളു​ടെ വി​ജ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ഈ ​കാ​മ്പ​യി​ൻ. സം​രം​ഭ​ങ്ങ​ളെ​ല്ലാം ദു​ർ​ബ​ല സ​മൂ​ഹ​ങ്ങ​ളി​ലു​ട​നീ​ളം ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ക്ഷേ​മം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന സു​സ്ഥി​ര പ​ദ്ധ​തി​ക​ളാ​യി​രു​ന്നു -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​മ്പ​യി​നി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം അ​ബൂ​ദ​ബി ഇ​സ്​​ലാ​മി​ക് ബാ​ങ്ക് 30 ല​ക്ഷം ദി​ര്‍ഹം സം​ഭാ​വ​ന ന​ല്‍കി. ‘മ​ദേ​ഴ്​​സ്​ എ​ൻ​ഡോ​വ്​​മെ​ന്‍റി’​ന്‍റെ വെ​ബ്​​സൈ​റ്റി​ൽ സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. വ​ലി​യ സം​ഭാ​വ​ന​ക​ൾ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ 800 9999 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - 77 crore collected for 'Mother's Endowment' in two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.