അഞ്ചാമത് അജ്മാന്‍ സമ്മര്‍ ഫെസ്റ്റിവല്‍ 15 മുതൽ

അജ്മാന്‍: അജ്മാന്‍ വിനോദ സഞ്ചാര വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് സമ്മര്‍ ഫെസ്റ്റിവല്‍ ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ നീളും. നമ്മുടെ വേനൽക്കാലം സന്തോഷമാണ് (ഔവര്‍ സമ്മര്‍ ഈസ്‌ ഹാപ്പിനസ്) എന്നതാണ് അഞ്ചാം പതിപ്പായ ഈ വര്‍ഷത്തെ കാമ്പയിന്‍ തലക്കെട്ട്.

അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിലാണ് ഫെസ്റ്റിവല്‍ നടക്കുക. സുപ്രീം ഓർഗനൈസിങ്​ കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ റൈസി, സുപ്രീം ഓർഗനൈസിങ്​ കമ്മിറ്റി വൈസ് ചെയർമാൻ അലി അൽ ശംസി, പ്രോഗ്രാം ജനറൽ സൂപ്പർവൈസർ അബ്ദുൽ അസീസ് അബ്ദുല്ല തുടങ്ങി എല്ലാ കമ്മിറ്റി മേധാവികളുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സംഘാടക സമിതി പ്രവർത്തന പുരോഗതി, പരിപാടികൾ അവലോകനം ചെയ്യൽ, തീമുകൾ അംഗീകരിക്കൽ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിവിധ വിനോദ കായിക പരിപാടികൾ, ദിനേനയുള്ള പ്രത്യേക പരിപാടികള്‍, വികസനാത്മക പരിപാടികള്‍, കമ്യൂണിറ്റി പ്രോഗ്രാമുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായിരിക്കും ഈ വര്‍ഷത്തെ സമ്മര്‍ ഫെസ്റ്റിവല്‍.

Tags:    
News Summary - 5th Ajman Summer Festival from 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.