ദുബൈ: സർക്കാറിൽ നിന്ന് എല്ലാവർക്കും പ്രതിമാസം 5,500 ദിർഹം സഹായം ലഭിക്കുമെന്ന അറിയിപ്പുമായി പ്രചരിക്കുന്ന സന്ദേശം തട്ടിപ്പാണെന്ന് അധികൃതർ.
സഹായം ലഭിക്കാൻ അപേക്ഷക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടാണ് സന്ദേശം പ്രചരിക്കുന്നത്. എന്നാൽ ഇത് തീർത്തും അവാസ്തവമാണെന്ന് യു.എ.ഇ സർക്കാർ വ്യക്തമാക്കുന്നു. അജ്ഞാതമായ ഇത്തരം ലിങ്കുകളെ അവഗണിക്കാനും സർക്കാറിെൻറ ഔദ്യോഗിക മാധ്യമങ്ങളിലൂടെയുള്ള നിർദേശങ്ങൾ മാത്രം സ്വീകരിക്കാനും അധികൃതർ ആവശ്യപ്പെടുന്നു.
ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് പലപ്പോഴും ഫോണുകളിലെയും കമ്പ്യൂട്ടറുകളിലെയും വിവരങ്ങൾ നഷ്ടപ്പെടാനും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടാനും കാരണമായേക്കും. നിരവധി തട്ടിപ്പുകളാണ് ഓരോദിവസവും രാജ്യത്ത് ഓൺലൈൻ രംഗത്ത് നടക്കുന്നത്.
ഓൺലൈൻ ഉപയോഗം കോവിഡ് കാലത്ത് വർധിച്ചതോടെ തട്ടിപ്പുകളും കൂടി. ഫോൺ വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി തട്ടിപ്പ് നടത്തുന്ന രണ്ടുപേരെ അബൂദബി പൊലീസ് ദിവസങ്ങൾക്ക് മുമ്പ് പിടികൂടിയിരുന്നു. പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ച നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും പൊലീസ് പിടിച്ചെടുക്കുകയും തട്ടിപ്പിലൂടെ നേടിയ സമ്പാദ്യവും ബാങ്ക് ബാലൻസും മരവിപ്പിക്കുകയും ചെയ്യുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.