ആ​റു​മാ​സം: ദു​ബൈ​യി​ൽ വൈ​ദ്യു​തിക​ണ​ക്ഷ​നു​ക​ളി​ൽ 5.5 ശ​ത​മാ​നം വ​ർ​ധ​ന

ദു​ബൈ: ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി പി​ന്നി​ടു​മ്പോ​ൾ ദു​ബൈ​യി​ലെ വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 5.5 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ) വ്യ​ക്ത​മാ​ക്കി.

2022ൽ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച്​ ഈ ​വ​ർ​ഷം വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ളു​ടെ എ​ണ്ണം 11,44,741 ആ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത്​ 10,84,596 ആ​യി​രു​ന്നു. 5.5 ശ​ത​മാ​ന​മാ​ണ്​ വ​ള​ർ​ച്ച. ആ​ദ്യ ആ​റു മാ​സ​ത്തി​നി​ടെ 36 ല​ക്ഷം പേ​ർ​ക്കാ​ണ്​ ദീ​വ​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യ​ത്.

2023വ​രെ ദു​ബൈ​യി​ലെ ഊ​ർ​ജ ഉ​പ​യോ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത കൂ​ടു​മെ​ന്ന പ്ര​വ​ച​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​സം​ഖ്യ​യും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും പ​രി​ഗ​ണി​ച്ച്​ വൈ​ദ്യു​തി ഉ​ൽ​​പാ​ദ​ന ശേ​ഷി പ്ര​തി​ദി​നം 14,917 മെ​ഗാ​വാ​ട്ടാ​യി വ​ർ​ധി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​താ​യി ദീ​വ സി.​ഇ.​ഒ​യും എം.​ഡി​യു​മാ​യ സ​ഈ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ താ​യ​ർ പ​റ​ഞ്ഞു. പ്ര​തി​ദി​ന ജ​ല ഉ​ൽ​​പാ​ദ​ന​ശേ​ഷി 490 ദ​ശ​ല​ക്ഷം ഇം​പീ​രി​യ​ൽ ഗാ​ല​ൻ ആ​യും വ​ർ​ധി​പ്പി​ക്കും. ദു​ബൈ​യു​ടെ ജ​ന​സം​ഖ്യ ഉ​യ​രു​ന്ന​തി​നൊ​പ്പം സേ​വ​ന​ങ്ങ​ളു​ടെ വേ​ഗ​ത നി​ല​നി​ർ​ത്താ​നു​ള്ള ദീ​വ​യു​ടെ പ​രി​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​ത്. പ്ര​തി​വ​ർ​ഷം വൈ​ദ്യു​തി ഉ​പ​ഭോ​ക്​​തൃ സ​മ​യ​ന​ഷ്ടം​ (സി.​എം.​എ​ൽ) കു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ദീ​വ പു​തി​യ ലോ​ക റെ​ക്കോ​ഡ്​ കൈ​വ​രി​ച്ചു. യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ലെ പ്ര​മു​ഖ യൂ​ട്ടി​ലി​റ്റി ക​മ്പ​നി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ 15 മി​നി​റ്റു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഒ​രു ഉ​പ​ഭോ​ക്താ​വി​ന് 1.19 മി​നി​റ്റാ​ണ് ദു​ബൈ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - 5.5 percent growth in electricity demand in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.