അജ്മാന് : അജ്മാന് സാമ്പത്തിക വകുപ്പ് നടത്തിയ പരിശോധനയില്‍ അഞ്ച് കോടി ദിര്‍ഹം വിലവരുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. അഞ്ച് കോടിയിലേറെ ദിര്‍ഹം വിലമതിക്കുന്ന 53 ബ്രാന്‍ഡുകളുടെ 550,607 ഉല്‍പ്പന്നങ്ങളാണ് അജ്മാന് സാമ്പത്തിക വികസന വകുപ്പ് പിടികൂടിയത്. കമ്പോളത്തില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിലൂടെ ഉപഭോക്താകള്‍ കബളിപ്പിക്കപെടുന്നതിനാല് സാമ്പത്തിക വികസന വകുപ്പ് ശക്തമായ നടപടികളാണ് കൈകൊള്ളുന്നത്.
ഇത്തരം കള്ളനാണയങ്ങളെ പുറത്ത് കൊണ്ടുവരാന്‍ കൂടുതല്‍ ജാഗ്രതയോടെ പരിശോധന ശക്തമാക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ വകുപ്പ് മേധാവി മാജദ് നാസര്‍ അല്‍ സുവൈദി പറഞ്ഞു. കമ്പോളത്തില്‍ മോശം പ്രതിച്ചായക്ക് ഇടവരുത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തങ്ങള്‍ വിവിധ വകുപ്പുകളുമായി യോജിച്ച് നടപടി സ്വീകരിക്കുമെന്നും അദേഹം അറിയിച്ചു. ഇത്തരം വ്യാജന്മാരെ ശ്രദ്ധയില്‍പ്പെടുന്നവര്‍ info@ajmanded.ae എന്ന ഇ മെയിലില്‍ സാമ്പത്തിക വികസന വകുപ്പുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.