Posted On
date_range Updated On
date_range ഗസ്സയിലേക്ക് യു.എ.ഇയുടെ 30 ട്രക്കുകൾ കൂടിയെത്തി
അബൂദബി: യു.എ.ഇയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 495.1 ടണ്‍ അവശ്യവസ്തുക്കളുമായി 30 ട്രക്കുകള്‍ ഈജിപ്തിലെ റഫാ അതിര്‍ത്തി വഴി ഗസ്സ മുനമ്പിലെത്തി.
ഭക്ഷ്യവസ്തുക്കളും ശൈത്യകാല വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളുമാണ് ട്രക്കുകളിലുള്ളത്. ഇതോടെ യു.എ.ഇയില്‍നിന്ന് അവശ്യവസ്തുക്കളുമായി ഗസ്സയിലെത്തുന്ന ട്രക്കുകളുടെ എണ്ണം 1273 ആയി ഉയര്‍ന്നു. ആകെ 28002.5 ടണ്‍ അവശ്യവസ്തുക്കളാണ് ഗസ്സ നിവാസികള്‍ക്കായി യു.എ.ഇ ഇതുവരെ എത്തിച്ചുനല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.