പെൺകുട്ടിയെ ദുബൈയിൽ എത്തിച്ച് പീഡിപ്പിക്കുകയും വ്യഭിചാരത്തിന് നിർബന്ധിക്കുകയും ചെയ്ത മൂന്നുപേർക്ക് തടവ്

ദുബൈ: വിദേശരാജ്യത്തുനിന്ന് തൊഴിൽ വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ദുബൈയിൽ എത്തിച്ച് പീഡിപ്പിക്കുകയും വ്യഭിചാരത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർക്ക് തടവ് ശിക്ഷ ശരിവെച്ച് ദുബൈ കോടതി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടൽ ജോലിക്കെന്ന് പറഞ്ഞ് നഗരത്തിൽ എത്തിച്ച ശേഷം അപ്പാർട്മെന്‍റിൽ അടച്ചിട്ടതായ വിവരമാണ് പൊലീസിന് ലഭിച്ചത്. മൂന്നംഗ സംഘം പീഡിപ്പിച്ചശേഷം നൈറ്റ് ക്ലബിലെ ജോലിക്കും വ്യഭിചാരത്തിനും നിർബന്ധിക്കുകയായിരുന്നു.

പൊലീസ് വേഷം മാറിയെത്തിയാണ് പ്രതികളെ പിടികൂടിയത്.

ഫോൺവഴി ബന്ധപ്പെടുന്നവർക്ക് വ്യഭിചാരത്തിന് സാഹചര്യമൊരുക്കുന്നയാളെയും പെൺകുട്ടിയെ എത്തിക്കുന്ന ഡ്രൈവറെയും തടവിൽ താമസിപ്പിച്ചയാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പാണ് ദുബൈയിലെത്തിയതെന്നും ജോലി വാഗ്ദാനം ചെയ്താണ് എത്തിച്ചതെന്നും പെൺകുട്ടി മൊഴി നൽകി. പ്രായം 18ൽ കുറവാണെന്നും കണ്ടെത്തി.

എല്ലാ പ്രതികളും കോടതിയിൽ കുറ്റം സമ്മതിച്ചു. മൂന്നുവർഷമാണ് തടവ് വിധിച്ചത്. ജയിൽശിക്ഷ കഴിഞ്ഞാൽ ഇവരെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.

Tags:    
News Summary - Three Expatriate Jailed for Molesting girl in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.