ദുബൈ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പൗരന്മാർക്കായി 250 കോടി ദിർഹമിന്റെ ഭവന പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. 3,567 പേരാണ് ആകെ ഗുണഭോക്താക്കൾ. ഈ വർഷം അവസാന പാദത്തിൽ 599 വീടുകൾ നിർമിക്കാനായി പ്രഖ്യാപിച്ച 47.8 കോടി ദിർഹമിന്റെ പദ്ധതിയും ഇതിൽ ഉൾപ്പെടും.
സായിദ് ഭവന പദ്ധതിയുടെ ഭാഗമായുള്ളതാണ് തീരുമാനങ്ങൾ. ദേശീയ ബാങ്കുകളുമായി സഹകരിച്ച് താഴ്ന്ന വരുമാനക്കാരായ വ്യക്തികൾക്ക് അനുവദിച്ച ഭവന ഗ്രാന്റുകൾ, സർക്കാർ ഭവന നിർമാണം, ഭവന ധനസഹായം എന്നിവക്കായി തുക വിതരണം ചെയ്തു.623 പേർക്ക് സർക്കാറിന്റെ ഭവനവായ്പകൾ നൽകുന്നതിനായി 270 ദശലക്ഷം ദിർഹം അനുവദിക്കും.
32 പേർക്ക് സർക്കാർ ഹൗസിങ് ഗ്രാന്റിനായി 25.4 ദശലക്ഷവും 2,388 പേർക്ക് ഭവന സാമ്പത്തിക സഹായങ്ങൾക്കായി 1.894 ശതകോടി ദിർഹമും അനുവദിച്ചിട്ടുണ്ട്.
സായിദ് ഭവന പദ്ധതിയുടെ ഭാഗമായി ഈ വർഷം അവസാന പാദത്തിൽ 599 പേർക്കായി 478 ദശലക്ഷം ദിർഹം പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റിന്റ പൊതു ഗ്രാൻഡുകൾക്കായി 1.3 ദശലക്ഷം ദിർഹവും ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.