യു.എ.ഇയിൽ 23 ഇന്ത്യക്കാർക്ക്​ കൂടി ​കോവിഡ്​

ദുബൈ: യു.എ.ഇയിൽ 23 ഇന്ത്യക്കാരുൾപെടെ 72 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചതായി ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യു.എ.ഇയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 405 ആയി.

ബംഗ്ലാദേശ്​ (എട്ട്​), ലബനാൻ, പാകിസ്​താൻ, ബ്രിട്ടൻ (അഞ്ച്​), യു.എ.ഇ (നാല്​), ഇത്യോപ്യ, നേപ്പാൾ ​(രണ്ട്​), ശ്രീലങ്ക, ജോർദാൻ, പലസ്​തീൻ, സിറിയ, ഇറാൻ, കൊ​മോറോസ്​, ചൈന, സൗദി, കിർഗിസ്​താൻ, ബോസ്​നിയ, ഹെർസെേങ്കാവിന, സെർബിയ, ഗ്രീസ്​, ഉറുഗ്വേ, ​റൊമാനിയ, സ്വീഡൻ, ദക്ഷിണാഫ്രിക്ക, ഇറാഖ്​, യമൻ (ഒന്ന്​ വീതം.) മൂന്ന്​ പേർകൂടി രോഗമുക്​തി നേടിയിട്ടുണ്ട്​. 55 പേർക്കാണ്​ ആകെ സുഖം പ്രാപിച്ചത്​. രണ്ട്​ ബംഗ്ലാദേശികൾക്കും ഒരു പാകിസ്​താനിക്കുമാണ്​ സുഖം പ്രാപിച്ചത്​.

Tags:    
News Summary - 23 indians affected covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.