അബൂദബി: അബൂദബി നഗരത്തിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന 44 കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള തീരുമാനം അബൂദബി നഗരസഭ നടപ്പാക്കി തുടങ്ങി. ബഹുനില കെട്ടിടങ്ങൾ, വില്ലകൾ എന്നിവ ഉൾപ്പെടെ 50 വർഷത്തോളം പഴക്കമുള്ള കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. ജനങ്ങളുടെ സുരക്ഷക്ക് ഭീഷണി ആയേക്കും എന്ന ഘട്ടത്തിലാണ് അവ ഒഴിവാക്കാൻ തീരുമാനമായത്. ആൾതാമസമോ അറ്റകുറ്റപ്പണികളോ നടക്കാത്ത കെട്ടിടങ്ങൾ തലസ്ഥാന നഗരത്തിെൻറ സുരക്ഷയേയും സൗന്ദര്യത്തെയും ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഇത്തരം കെട്ടിടങ്ങൾ നിയമവിരുദ്ധമായി രാജ്യത്ത് എത്തിയവരും നിയമവിരുദ്ധ ഇടപാടുകൾ നടത്തുന്നവരും ഉപയോഗപ്പെടുത്താൻ സാധ്യത ഏറെയാണ്. ഇതിനു പുറമെ പ്രാണികളും ക്ഷൂദ്രജന്തുക്കളും പൊടിയും ഉണ്ടാക്കുന്ന പ്രശ്നങ്ങളും.
നഗരസഭയുടെ പരിശോധനാ വിഭാഗം നടത്തിയ വിശദമായ വിശകലനത്തിനു ശേഷമാണ് നീക്കം ചെയ്യേണ്ട കെട്ടിടങ്ങൾ തീരുമാനിക്കുക. അറ്റകുറ്റപ്പണികൾ നടത്തുക, താമസിക്കുക അല്ലെങ്കിൽ പൊളിച്ചു കളയുക എന്നാണ് ഉടമകൾക്ക് നൽകുന്ന നിർദേശം. തലസ്ഥാന നഗരിയുടെ പുതിയ ബിൽഡിങ് കോഡിനും അബൂദബിയുടെ സ്മാർട്ട്വിഷനും 2030 ഇണങ്ങുന്ന രീതിയിലെ കെട്ടിടങ്ങൾ മാത്രമേ നിലനിർത്താൻ അനുവദിക്കൂ.
ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ സംബന്ധിച്ച നിയമത്തിൽ വീഴ്ച വരുത്തിയതിന് ഇൗ വർഷം 33 നടപടികളാണ് അബൂദബി നഗരസഭ മുന്നോട്ടുവെച്ചത്. അവശ്യ അറ്റകുറ്റപ്പണികൾ ഇല്ലാത്തതിന് 11 നടപടികൾ വേറെ. 64 കെട്ടിടങ്ങൾ ഒഴിയുകയോ പൊളിക്കുകയോ പുതുക്കിപ്പണിയുകയോ വേണമെന്നും നഗരസഭ നിർേദശിച്ചു.
നിയമം പാലിക്കാത്തവർക്ക് 40,000 ദിർഹം പിഴയാണ് ചുമത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.