ദുബൈ: ദുബൈ എമിഗ്രേഷൻ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ ചെയ്ത് നടത്തുന്ന പണത്തട്ടിപ്പിനെ കുറിച്ച് ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ദുൈബയിലെ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി.
ദുബൈ നാച്വറലൈസഷേൻ^റെസിഡൻസി വകുപ്പ് എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന റെസിഡൻസി^ഫോറിനേഴ്സ് അഫയേഴ്സ് ജനറൽ ഡയറക്ടറേറ്റിെൻറ (ജി.ഡി.ആർ.എഫ്.എ) വ്യാജമായി സൃഷ്ടിക്കുന്ന നമ്പറുകളിൽനിന്ന് വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ജി.ഡി.ആർ.എഫ്.എയുടെ കോൾ സെൻറർ നമ്പറായ 043139999, ടോൾഫ്രീ നമ്പറായ 8005111 എന്നിവയാണ് വ്യാജമായി സൃഷ്ടിക്കുന്നത്. ഇരകളുടെ ഫോണിൽ +971800511 എന്നാണ് നമ്പർ തെളിയുന്നത്.
ജി.ഡി.ആർ.എഫ്.എയുടെ നമ്പർ തന്നെയാണോ എന്നറിയാൽ ഡയറക്ടറേറ്റിെൻറ വെബ്സൈറ്റ് പരിശോധിക്കുേമ്പാൾ അതേ നമ്പർ തന്നെ കാണുന്നതിനാലാണ് പലരും തട്ടിപ്പിൽ അകപ്പെട്ടത്. ഇല്ലാത്ത അപേക്ഷാഫോറത്തിെൻറയും കേസുകളുടെയും കാര്യം പറഞ്ഞാണ് ഇരകളെ വലയിൽ വീഴ്ത്തുന്നത്. യു.എ.ഇയിൽ എത്തിയതുമായി ബന്ധപ്പെട്ട അപേക്ഷാഫോറം പൂരിപ്പിച്ച് നൽകിയിട്ടില്ലെന്നും ഇന്ത്യയിലോ യു.എ.ഇയിലൊ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് 1000 ദിർഹം മുതൽ 3000 ദിർഹം വരെ പലരിൽനിന്നും തട്ടിയെടുത്തിട്ടുണ്ട്.
ഡിസംബറിൽ ഇത്തരത്തിൽ ഇന്ത്യക്കാരിയിൽനിന്ന് 1800 ദിർഹമാണ് തട്ടിയെടുത്തത്. ചിലരുടെ ഇന്ത്യൻ അക്കൗണ്ടുകളിലുള്ള പണം തട്ടിയെടുത്തതായും പരാതിയുണ്ട്.
ഇന്ത്യയിലും യു.എ.ഇയിലുമായി പ്രവർത്തിക്കുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്നും അവർ ജനങ്ങളുടെ വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടത്തുന്നതെന്നും കരുതപ്പെടുന്നു.
ഇത്തരത്തിലുള്ള രണ്ട് പരാതികൾ ദുബൈ കോൺസുലേറ്റിന് ലഭിച്ചതായി കോൺസുൽ പ്രേംചന്ദ് അറിയിച്ചു. വ്യക്തിവിവരങ്ങൾ സമൂഹ മാധ്യമങ്ങളിലും മറ്റും പങ്കുവെക്കരുതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.