വി.എം സതീഷി​െൻറ ഓര്‍മകള്‍ നെഞ്ചേറ്റി ശ്രദ്ധാഞ്ജലി

ദുബൈ: അകാലത്തിൽ മരണത്തിലേക്ക്​ വീണുപോയ വി.എം. സതീഷിന്​ ശ്രദ്ധാഞ്ജലി ദുബൈയിലെ സഹൃദയ സമൂഹം ഒത്തുകൂടി. അല്‍ബറാഹയിലെ ദുബൈ കെ.എം.സി.സി. ആസ്ഥാനത്ത് നടന്ന അനുശോചന പരിപാടിയിൽ മാധ്യമ-, സാംസ്‌കാരിക,- സാഹിത്യ,- കലാ,- ബിസിനസ് രംഗങ്ങളില്‍ നിന്നുള്ളവർ സന്നിഹിതരായി. 
സതീഷി​​​െൻറ കുടുംബത്തെ സഹായിക്കാനുള്ള പദ്ധതി മാധ്യമപ്രവര്‍ത്തക കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്​ ആറംഗ സമിതി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. 
സതീഷുമായി സ്‌നേഹ ബന്ധമുള്ള കൂട്ടായ്മകളുടെയും സംരംഭങ്ങളുടെയും വ്യക്തികളുടെയും പിന്തുണ ഇക്കാര്യത്തില്‍ തേടും. നിരവധി സംഘടനകളും വ്യക്തികളും ഇതിനകം തന്നെ സഹായ വാഗ്ദാനം നല്‍കിക്കഴിഞ്ഞു. മൗന പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ കെ.എം അബ്ബാസ് സ്വാഗതം പറഞ്ഞു. പി.പി ശശീന്ദ്രന്‍ അധ്യക്ഷനായിരുന്നു. യു.എ.ഇ. കെ.എം.സി.സി. ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ കെ.എം.സി.സി. പ്രസിഡൻറ്​ പി.കെ അന്‍വര്‍ നഹ, ആക്ടിംഗ് ജന.സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, അബ്​ദുസുബ്​ഹാൻ ബിന്‍ ഷംസുദ്ദീന്‍, റാഷിദ് ബിന്‍ അസ്‌ലം, എം.സി.എ നാസര്‍, അഡ്വ. മുസ്തഫ സഫീര്‍, നിസാര്‍ സഈദ്, ഷാജഹാന്‍ ഒയാസിസ്, എ.സി ഇസ്മായില്‍, കെ.എല്‍ ഗോപി, ഷാജി ഹനീഫ് പൊന്നാനി, സജില ശശീന്ദ്രന്‍, അനസുദ്ദീന്‍ അസീസ്, പി.കെ സജിത് കുമാര്‍, ബഷീര്‍ തിക്കോടി, ഇസ്മായില്‍ മേലടി, അഡ്വ. ടി.കെ ഹാഷിഖ്, തന്‍സി ഹാഷിര്‍, അക്ബര്‍ പാറമ്മല്‍, രശ്മി രഞ്ജന്‍, രാജന്‍ കൊളാവിപ്പാലം, രാജന്‍ വര്‍ക്കല, ഭാസ്‌കര്‍ രാജ്, സാബു വര്‍ഗീസ്, നിയാസ് കുട്ടി, ടി.പി സുധീഷ്, എന്‍.വി മോഹന്‍, ഐപ്പ് വള്ളികാടന്‍, മോഹന്‍ (ഒ.എൻ.വി. ഫൗണ്ടേഷന്‍), അരുണ്‍ കുമാര്‍, നാസര്‍ നന്തി, വനിതാ വിനോദ്, ഹക്കീം വാഴക്കാല, റസാഖ് മാറഞ്ചേരി, മസ്ഹര്‍, റഷീദ് മട്ടന്നൂര്‍, ടി. ജമാലുദ്ദീന്‍, മുസ്തഫ മുട്ടുങ്ങല്‍, അനൂപ് കീച്ചേരി, ജലീല്‍ പട്ടാമ്പി, തന്‍വീര്‍ കണ്ണൂര്‍, ജോജി ജെയിംസ്, അബ്​ദുല്ലക്കുട്ടി ചേറ്റുവ, റെജി മണ്ണേല്‍, പ്രതാപ് നായര്‍, നാസര്‍ ഊരകം,  മുഹമ്മദലി പരപ്പന്‍പൊയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജെയ്‌മോന്‍ ജോര്‍ജ് ഉപസംഹാരം നടത്തി. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.