ഒട്ടക ഒാട്ട മത്സരം  ഇന്നാരംഭിക്കും 

ദുബൈ: കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​​​െൻറ നാമധേയത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഒട്ടക ഒാട്ട മത്സരം ഇന്നാരംഭിക്കും.
ദുബൈ അൽ​െഎൻ റോഡിലെ അൽ മർമൂം സ്​മാർട്ട്​ കാമൽ​ റേസിങ്​ ട്രാക്കിൽ നടക്കുന്ന മത്സരത്തിൽ യു.എ.ഇയിലെയും ജി.സി.സി രാജ്യങ്ങളിലെയും ഒട്ടകങ്ങളെ അണി നിരത്തുമെന്ന്​ ദുബൈ കാമൽ റേസിങ്​ ക്ലബ്​ സി.ഇ.ഒ അലി സഇൗദ്​ ബിൻ സറൂദ്​, ഇവൻറ്​ മ​ാനേജർ അബ്​ദുല്ല അഹ്​മദ്​ ഫറാജ്​, ദുബൈ സ്​പോർട്​സ്​ ചാനൽ മാനേജർ അബ്​ദുൽ റഹ്​മാൻ ഹസ്സൻ അഹ്​മദ്​ അമീൻ എന്നിവർ പറഞ്ഞു.  ഇൗ മാസം 20 വരെ നീളുന്ന മത്സരത്തിൽ ഒ​േട്ടറെ പുതുമകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. 
യു.എ.ഇ ജനതയുടെ പൈതൃകവും സംസ്​കാരവും അഭിമാനപൂർവം പ്രദർശിപ്പിക്കുന്ന വേദിയായി റേസ്​ മാറും. 
950 ലക്ഷം ദിർഹമാണ്​ സമ്മാന തുകയായി നിശ്​ചയിച്ചിരിക്കുന്നത്​. ഒട്ടക ലേലവും മത്സര ദിവസങ്ങളിൽ നടക്കും. 
പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്​.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.