അബൂദബി: രണ്ട് ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സെൻററുകൾ ദുബൈയിൽ സ്ഥാപിക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് അഹ്മദാബാദ് (െഎ.െഎ.എം.എ), മണിപ്പാൽ ഗ്ലോബൽ എജുക്കേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ അനുബന്ധ സ്ഥാപനങ്ങളാണ് ബി.ആർ.എസ് വെഞ്ചേഴ്സിെൻറ നേതൃത്വത്തിൽ ദുബൈയിൽ സ്ഥാപിക്കുക. ഇതുമായി ബന്ധപ്പെട്ട കരാറുകളിൽ ശനിയാഴ്ച രാവിലെ 10.30ന് ഇന്ത്യൻ എംബസി ഒാഡിറ്റോറിയത്തിൽ ഒപ്പുവെക്കും.
െഎ.െഎ.എം.എയുടെ ഇന്ത്യക്ക് പുറത്തുള്ള ആദ്യ സെൻററായിരിക്കും ദുബൈയിലേത്. ബി.ആർ.എസ് വെഞ്ചേഴ്സ് ചെയർമാൻ ബി.ആർ. ഷെട്ടി, െഎ.െഎ.എം.എ ഡയറക്ടർ പ്രഫ. എറോൽ ഡിസൂസ എന്നിവരാണ് കരാറിൽ ഒപ്പുവെക്കുക.
ദുബൈ മണിപ്പാൽ മെഡിക്കൽ കോളജ് (ഡി.എം.സി.സി) സ്ഥാപിക്കാനാണ് മണിപ്പാൽ ഗ്ലോബൽ എജുക്കേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡുമായി ബി.ആർ.എസ് വെഞ്ചേഴ്സ് കൈകോർക്കുന്നത്.
ബി.ആർ. ഷെട്ടിയും മണിപ്പാൽ ഗ്ലോബൽ എജുക്കേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഡോ. രഞ്ജൻ പൈയും കരാറിൽ ഒപ്പുവെക്കും.
ഇതിന് പുറമെ, ഇന്ത്യൻ ആസ്ഥാനമായ കോർപ് ഡാറ്റ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും (സി.ഡി.ടി) ദുബൈ മൾട്ടി കമോഡിറ്റീസ് സെൻററും (ഡി.എം.സി.സി) സംയുക്ത ഒാൺലൈൻ കാർഷിക വിപണന സംരംഭത്തിനുള്ള കരാറിലേർപ്പെടും. സി.ഡി.ടി എം.ഡി സച്ചിൻ സൂരിയും ഡി.എം.സി.സി സി.ഇ.ഒ ഗൗതം ശശിത്തലുമാണ് കരാറിൽ ഒപ്പിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.