പ്രഥമ ഹംദാൻ ബിൻ മുഹമ്മദ്​ ഒട്ടക ഒാട്ട മത്സരം 10 മുതൽ

ദുബൈ: പഴമയുടെയും പൈതൃകത്തി​​െൻറയും സംരക്ഷണത്തിന്​ ഒ​േട്ടറെ പുതുമകളുമായി ദ​​ുബൈ കിരീടാവകാശിയുടെ നാമധേയത്തിൽ ഒട്ടക ഒാട്ട മത്സരം. ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​​െൻറ പേരിൽ സംഘടിപ്പിക്കുന്ന പ്രഥമ മത്സരത്തിന്​ ദുബൈ അൽ​െഎൻ റോഡിലെ അൽ മർമൂം സ്​മാർട്ട്​ ക്യാമൽ റേസിങ്​ ട്രാക്കാണ്​ വേദിയാവുക. ഇൗ മാസം 10 മുതൽ 20 വരെ നടക്കുന്ന മത്സരങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത്​ 183 ആഡംബര കാറുകളും കാഷ്​ പ്രൈസുകളും. അതിനെല്ലാമുപരി ദുബൈ കിരീടാവകാശി നൽകുന്ന ട്രോഫികൾ, റൈഫിളുകൾ, പരമ്പരാഗത കഠാരകൾ, ഉടവാളുകൾ എന്നിവ സ്വന്തമാക്കാൻ യു.എ.ഇയിലെയും ഗൾഫ്​ രാജ്യങ്ങളിലെയും ഏറ്റവും മികച്ച ഒാട്ടക്കാരൻ ഒട്ടകങ്ങളെയാണ്​ ട്രാക്കിലിറക്കുക. 
നാലു കിലോമീറ്റർ, അഞ്ചു കിലോമീറ്റർ, ആറു കിലോമീറ്റർ, എട്ടു കിലോമീറ്റർ എന്നിങ്ങനെ 323 ലാപ്പുകളിലായാണ്​ മത്സരം.  അവസാന വട്ട ഒരുക്കങ്ങൾ സി.ഇ.ഒയും ജനറൽ മാനേജറുമായ അലി സഇൗദ്​ ബിൻ സറൂദി​​െൻറ നേതൃത്വത്തിൽ വിലയിരുത്തി. 
ട്രാക്കുകൾ മുതൽ ക്ലബിലെ റോഡുകൾ വരെ കഴുകി വൃത്തിയാക്കി മോടി പിടിപ്പിക്കുന്ന ജോലികളാണ്​ നടന്നു വരുന്നത്​. 
യു.എ.ഇ പൈതൃകത്തി​​െൻറ അവിഭാജ്യ ഭാഗമായ ഒട്ടകങ്ങളെ സംരക്ഷിക്കുവാനും തനത്​ കായിക ശീലങ്ങളെ നിലനിർത്തുവാനും ലക്ഷ്യമിട്ടാണ്​ മത്സരം സംഘടിപ്പിക്കുന്നത്​.   രാവിലെ ഏഴു മണിക്കും ഉച്ചക്ക്​ രണ്ടു മണിക്കും മത്സരങ്ങൾ ആരംഭിക്കും.
ഇതോടനുബന്ധിച്ച്​ ആകർഷകമായ അൽ മർമൂം പൈതൃക ഉത്സവത്തിനും തുടക്കമാവും. മുൻ വർഷങ്ങളിൽ ഏപ്രിൽ മാസത്തിൽ ആരംഭിച്ചിരുന്ന മർമൂം പൈതൃക ഉത്സവം ശൈഖ്​ഹംദാൻ റേസി​​​െൻറ ഭാഗമായാണ്​ നേരത്തേ ആരംഭിക്കുന്നത്​. 120 സ്​റ്റാളുകൾ, ഭക്ഷണശാലകൾ എന്നിവയും വിവിധ നാടുകളുടെ സാംസ്​കാരി ഉത്സവങ്ങളും കലാപരിപാടികളും കുട്ടികളെയും പ്രായമുള്ളവരെയും ഒരു പോലെ ആകർഷിക്കും. ഒട്ടക ഒാട്ട മത്സരത്തിലേക്കും പൈതൃക ഉത്സവത്തിലേക്കും പ്രവേശനം സൗജന്യമാണ്​. പോയ വർഷം ഒട്ടക ഒാട്ട മത്സരവും പൈതൃക ഉത്സവവും കാണാൻ എൺപതിനായിരത്തിലേറെ പേരാണ്​ വന്നെത്തിയതെന്ന്​ ഇവൻറ്​സ്​ മ​ാനേജർ അബ്​ദുല്ല അഹ്​മദ്​ ഫറാജ്​ പറഞ്ഞു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.