അബൂദബി: അടുത്ത നാല് വർഷത്തിനകം അബൂദബി എമിറേറ്റിലെ 100 കൃഷിത്തോട്ടങ്ങളിലേക്ക് കൂടി ജൈവകൃഷി വ്യാപിപ്പിക്കാൻ അബൂദബി കർഷക സേവന കേന്ദ്രത്തിന് (എ.ഡി.എഫ്.എസ്.സി) പദ്ധതി. ഇതിെൻറ ഭാഗമായി 25 കൃഷിത്തോട്ടങ്ങളുമായി എ.ഡി.എഫ്.എസ്.സി കരാറിൽ ഒപ്പുവെച്ചു. സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുക, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുക, വിപണിയിൽ ആരോഗ്യകരവും സുരക്ഷിതവും ഉയർന്ന ഗുണമേന്മയുമുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നടപടി.
ഒാരോ വർഷം 20ഒാളം കൃഷിത്തോട്ടങ്ങൾ പരമ്പരാഗത കൃഷിയിൽനിന്ന് ജൈവകൃഷിയിലേക്ക് മാറ്റാനുള്ള ആസൂത്രണമാണ് എ.ഡി.എഫ്.എസ്.സി നടത്തിയിരിക്കുന്നത്. ഒരു വർഷത്തേക്ക്് 30 ഇനം പച്ചക്കറികൾക്ക് എമിറേറ്റസ് അതോറിറ്റി ഫോർ സ്റ്റാൻഡേഡൈസേഷൻ ആൻഡ് മെട്രോളജിയിൽനിന്ന് എ.ഡി.എഫ്.എസ്.സിക്ക് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം, മണ്ണ് സംരക്ഷണം, രാസവളമുക്ത ഉൽപാദനം എന്നീ ലക്ഷ്യങ്ങളോടെ പരമ്പരാഗത കൃഷിയെ ജൈവകൃഷിയിലേക്ക് പരിവർത്തിപ്പിക്കുകയാണ് എ.ഡി.എഫ്.എസ്.സിയുടെ താൽപര്യമെന്ന് ആക്ടിങ് സി.ഇ.ഒ നാസർ മുഹമ്മദ് ആൽ ജുനൈബി വ്യക്തമാക്കി. ഇതിനായി കർഷകർക്ക് ക്ലാസുകളും പരിശീലനവും നൽകുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.