അബൂദബി: വിവിധ ജാതിമതസ്ഥർക്ക് സ്വരുമയോടെയും സമഭാവനേയാടെയും ജീവിക്കാൻ സൗകര്യമൊരുക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന യു.എ.ഇ ഭരണകൂടം പുതിയ ക്ഷേത്രം നിർമിക്കാനായി അനുവദിച്ചത് 55000 ചതുരശ്രമീറ്റർ ഭൂമി. അബൂദബി, ദുബൈ, അൽെഎൻ എന്നിവിടങ്ങളിൽ നിന്ന് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന അൽ റഹ്ബയിലാണ് ക്ഷേത്രം ഉയരുക.
11ന് രാവിലെ 10.30ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബൈയിലെ ഒാപ്പറ ഹൗസിൽ പ്രതീകാത്മക ശിലാന്യാസം നടത്തി നിർമാണത്തിന് തുടക്കം കുറിക്കും. ഇതിനു പിന്നാലെ ക്ഷേത്രത്തിന് അനുവദിച്ച സ്ഥലത്ത് സ്വാമിമാരുടെ നേതൃത്വത്തിൽ ഭൂമിപൂജ ആരംഭിക്കും. ഇതിെൻറ വിഡിയോദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും.
നിർമാണം പൂർത്തിയാക്കി ക്ഷേത്രം 2020ഒാടെ തുറന്നുകൊടുക്കാനാണ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യൻ തലസ്ഥാന നഗരിയായ ന്യൂഡൽഹിയിലുൾപ്പെടെ ശിൽപഭംഗിയുള്ള 1200 ലേറെ പടുകൂറ്റൻ ക്ഷേത്രങ്ങൾ നിർമിച്ച ബോചാസൻവാസി അക്ഷർ പുരുഷോത്തം സൻസ്ത (ബാപ്സ്) യാണ് ക്ഷേത്ര നിർമാണത്തിന് നേതൃത്വം നൽകുക.
ജാതി^മതഭേദമന്യേ എല്ലാവർക്കും സന്ദർശിക്കാവുന്ന ക്ഷേത്രമെന്നതിനാൽ യു.എ.ഇയിലെ പിൽഗ്രിം ടൂറിസം സർക്യുട്ട് ശക്തമാക്കാനും ഇതു സഹായിക്കും. അബൂദബി അൽ റഹ്ബയിൽ ‘തുലിപ് ഇൻ’ ഹോട്ടലിന് സമീപം ക്ഷേത്രത്തിന് പുറമെ വിനോദസഞ്ചാരകേന്ദ്രത്തിന് ആവശ്യമായ ഹോട്ടൽ, ഉദ്യാനം, ഫൗണ്ടൻ, ലൈബ്രറി തുടങ്ങിയവയും സ്ഥാപിക്കുമെന്ന് ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.