ദുബൈ: യു.എ.ഇയില്‍ സ്വകാര്യമേഖലയില്‍ സ്വദേശി സ്വദേശിവൽക്കരണം ശക്തമാക്കുന്നു. ഇതിെൻറ ഭാഗമായി ഈ വര്‍ഷം പതിനയ്യായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം. കൂടുതല്‍ സ്വദേശികള്‍ക്ക് അവസരം നല്‍കാന്‍ മുഴുവന്‍ സ്ഥാപനങ്ങളും സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിൽ നൽകുക എന്നത് യു.എ.ഇയുടെ ദേശീയ നയമാണ്.
2021 ഓടെ തൊഴിലെടുക്കുന്ന സ്വദേശികളുടെ അമ്പത് ശതമാനമെങ്കിലും സ്വകാര്യമേഖലയിലായിരിക്കുകയാണ് തവ്തീന്‍ എന്ന് പേരിട്ട് നടപ്പാക്കുന്ന അജണ്ടയിലൂടെ ലക്ഷ്യമിടുന്നത്. കമ്പനികള്‍, സര്‍ക്കാറുകള്‍, വിദ്യാഭ്യാസരംഗം, സ്വദേശികള്‍ എന്നിവ ഒന്നിച്ച് സഹകരിച്ചാലേ ഈ ലക്ഷ്യത്തിലെത്താനാവൂ എന്ന് തൊഴില്‍ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലി പറഞ്ഞു. പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചില തസ്തികകള്‍ സ്വദേശികൾക്കായി നീക്കി വെക്കുന്നതിന് പുറമെ, സ്വകാര്യമേഖലയില്‍ തൊഴില്‍ സ്വീകരിക്കുന്നതിന് സ്വദേശികളെ പ്രേരിപ്പിക്കുന്ന നടപടികളും സര്‍ക്കാര്‍ കൈകൊള്ളുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.