ദുബൈ: റാസൽഖൈമയിലെ പ്രമുഖ സംഘടനകളെല്ലാം ഒത്തുചേർന്ന് ഇൗദ്,ഒാണം, നവരാത്രി ആഘോഷം സംഘടിപ്പിക്കുന്നു. ഇന്ത്യൻ അസോസിയേഷെൻറ നേതൃത്വത്തിൽ ഇൗ മാസം 21ന് റാസൽഖൈമ ഇന്ത്യൻ സ്കൂളിലാണ് പതിനായിരം പേർക്ക് സദ്യയും സാംസ്കാരിക ഘോഷയാത്രയും ഉൾപ്പെടെ വിപുലമായ ആഘോഷം ഒരുക്കുന്നത്.
വൈകീട്ട് ആറിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് റാക് ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് എസ്.എ.സലീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ രാജ്യസഭാംഗം അബ്ദുസമദ് സമദാനി മുഖ്യാതിഥിയാവും. സാംസ്കാരിക തനിമയും മതസൗഹാർദവും ഉൗട്ടിയുറപ്പിക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
നാടൻ കലാരൂപങ്ങളും പുലികളിയും തിരുവാതിരയുമുൾക്കൊള്ളുന്ന ഘോഷയാത്ര നവ്യാനുഭവമാകും. സംസ്ഥാന സ്കുൾകലോത്സവങ്ങൾക്ക് സദ്യ ഒരുക്കാറുള്ള രാമകൃഷ്ണെൻറ നേതൃത്വത്തിലെ പാചകവിദഗ്ധർക്കാണ് പാചക ചുമതല.
പെരുന്നാൾ വിരുന്നും തയ്യാറാക്കുന്നുണ്ട്. ഇവക്കുള്ള സൗജന്യ കൂപ്പൺ സംഘടനകൾ മുഖേന വിതരണം ചെയ്യും. റാസൽഖൈമയിലെ വിവിധ വ്യവസായ മേഖലകളിൽ നിന്ന് പരിപാടിക്കെത്തുന്ന തൊഴിലാളികൾക്ക് ബസ് സർവീസ് ഏർപ്പെടുത്തും. ഇക്വിറ്റി പ്ലസും ഗോൾഡ് എഫ്.എം റേഡിയോയും ചേർന്ന് നടത്തുന്ന ഒാണത്തുമ്പി കലാമേളയും അരങ്ങേറും.
റാസല്‍ഖൈമ തൃശൂര്‍ അസോസിയേഷന്‍ പ്രസിഡൻറും ഉത്സവ സമിതി ചെയർമാനുമായ അഡ്വ.ജി.ബാലകൃഷ്ണൻ, ഇൻകാസ് പ്രസിഡൻറ് നാസർ അൽദാന, നാസർ (റാക് കേരള സമാജം), കെ.എം.സി.സി സെക്രട്ടറി പി.കെ.കരീം, നിപിൻ (സേവനം), ഹരി (സർവീസ്), റാക് മഹിളാ അസോസിയഷന്‍ ഭാരവാഹി സിന്ധു, ഗോൾഡ് എഫ്.എം ആർ.ജെ. വൈശാഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.