ദുബൈ:മണിക്കൂറിൽ 5000 യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഡ്രൈവറില്ലാ വാഹനവ്യൂഹം ദുബൈയിൽ സജ്ജമാവുന്നു. ദുബൈ ബ്ലൂവാേട്ടഴ്സ് ദ്വീപിനെയും ദുബൈ മെട്രോയെയും ബന്ധിപ്പിക്കുന്ന വാഹനം ഡച്ച് കമ്പനിയായ ടുഗെറ്റ്ദേർ ആണ് തയ്യാറാക്കുന്നത്. 2035 ആകുന്നതോടെ ദുബൈയിലെ വാഹനങ്ങളിൽ 25 ശതമാനവും സ്വയം പ്രവർത്തിക്കുന്നതാവണമെന്ന ലക്ഷ്യത്തിന് കൂടി സഹായകമാവുന്നതാണ് ഇൗ വാഹനം. ജെ.ബി.ആറിനും ദുബൈ മറീനക്കും അടുത്തായി ജലപ്പരപ്പിന് അഭിമുഖമായി ഒരുക്കുന്ന പാർപ്പിട വ്യാപാര വിനോദ സഞ്ചാര സൗകര്യങ്ങളുള്ള പദ്ധതിയാണ് ബ്ലുവാേട്ടഴ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.