പെരുന്നാൾ ആഘോഷമാക്കി ഇശൽ ചേല്​

ഷാർജ: ഇൻറർനെറ്റ് യുഗത്തിൽ മുന്നോട്ട് പോകേണ്ട നമ്മൾ ജാതിയും മതവും വർഗവും പറഞ്ഞ് പിന്നോട്ടു പോകുന്ന അവസ്​ഥയാണെന്നും ഏത് മതമായാലും മനുഷ്യനെ തിരിച്ചറിഞ്ഞ്  സ്​നേഹത്തിലും ഐക്യത്തിലും ജീവിക്കുകയാണ് വേണ്ടതെന്നും പ്രശസ്​ത സിനിമാനടൻ മാമുക്കോയ.
ഷാർജ ഇന്ത്യൻ അസോസിയേഷൻ കൾച്ചറൽ കമ്മിറ്റി സംഘടിപ്പിച്ച ഈദാഘോഷ പരിപാടി ‘ഇശൽ ചേല് ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡൻറ്​ അഡ്വ.വൈ.എ.റഹീം
അധ്യക്ഷത വഹിച്ചു.ദുബൈ ഇന്ത്യൻ കോൺസുൽ സുമതി വാസുദേവ് മുഖ്യ പ്രഭാഷണം നടത്തി.  എരഞ്ഞോളി മൂസ,
കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ കൊച്ചു കൃഷ്ണൻ, കൾച്ചറൽ കമ്മിറ്റി കൺവീനർ എ.വി.മധു എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ബിജു സോമൻ സ്വാഗതവും ട്രഷറർ വി.നാരായണൻ നായർ നന്ദിയും പറഞ്ഞു. അസോസിയേഷൻ കമ്മ്യൂണിറ്റി ഹാൾ നിറഞ്ഞു കവിഞ്ഞ ഈദാഘോഷ പരിപാടിയിൽ എരഞ്ഞോളി മൂസ,കൊല്ലം അൻസാർ,പരീക്കുട്ടി,മീര
തുടങ്ങിയവരുടെ ഗാനമേളയും അരങ്ങേറി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.