ഇന്‍റര്‍ സ്കൂള്‍ ടേബിള്‍ ടെന്നീസില്‍  ഡി.പി.എസ് ഷാര്‍ജ ജേതാക്കള്‍

ഷാര്‍ജ: യു.എ.ഇയിലെ സ്കൂളുകള്‍ക്ക് വേണ്ടി ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ’ചെയര്‍മാന്‍സ് ട്രോഫിക്ക് വേണ്ടിയുള്ള ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 14 വിഭാഗത്തില്‍  ഡി.പി.എസ് ഷാര്‍ജ ജേതാക്കളായി.   
സെന്‍ട്രല്‍ സ്കൂള്‍ ദുബൈ റണ്ണര്‍ അപ്പായി. അണ്ടര്‍ 16 വിഭാഗത്തില്‍ ഒൗര്‍ ഓണ്‍ സ്കൂള്‍ ഷാര്‍ജയെ ഡി.പി.എസ് ഷാര്‍ജ കീഴടക്കി. 
ഡി.പി.എസ് സ്കൂള്‍ ഷാര്‍ജ ഓവറോള്‍ ചാമ്പ്യന്മാരായി. വിജയികള്‍ക്ക് ട്രോഫിയും സമ്മാനങ്ങളും പെയ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി വിതരണം ചെയ്തു. 
ഇന്ത്യാ ഇന്‍റര്‍നാഷ്ണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഹലീമ സഅദിയ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി, ത്വാഹിര്‍ അലി തുടങ്ങിയവര്‍ സംബന്ധിച്ചു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.