എയര്‍ ഇന്ത്യ ദുബൈ-കൊച്ചി ഡ്രീം  ലൈനര്‍ വിമാനം ഫെബ്രുവരി ഒന്നിന് 

ദുബൈ: ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍  വിമാനം ഫെബ്രുവരി ഒന്നിന് ആരംഭിക്കും. എ.ഐ 934 പ്രതിദിന വിമാനം ഉച്ചക്ക് 1.30ന് പുറപ്പെട്ട് വൈകീട്ട് 6.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെും. എ.ഐ 933 വിമാനം കൊച്ചിയില്‍ നിന്ന് രാവിലെ 9.15നാണ് 12 മണിക്ക് ദുബൈയിലത്തെും. 18 ബിസിനസ് ക്ളാസ് ഫ്ളാറ്റ്ബെഡ് സീറ്റുകളും 238 ഇക്കണോമി ക്ളാസ് സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക. പുതിയ സര്‍വീസ് ആരംഭിക്കുന്നതിന്‍െറ ഭാഗമായി ഇക്കണോമി ക്ളാസില്‍ 40 കിലോയും ബിസിനസ് ക്ളാസില്‍ 50 കിലോയും ബാഗേജ് അനുവദിക്കുമെന്നും താങ്ങാവുന്ന നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുമെന്നും ഗള്‍ഫ് മേഖലാ മേധാവി മെല്‍വിന്‍ ഡി സില്‍വ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കൂടുതല്‍ ഇന്ധന ക്ഷമതയും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനവുമുള്ള വിമാനത്തിലെ സ്ഥല, പ്രകാശ സജ്ജീകരണങ്ങളും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും സംതൃപ്തിയും പ്രധാനം ചെയ്യും.  ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷനും സംബന്ധിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.