ദുബൈ: റാസല്‍ഖൈമ ഹാഫ് മാരത്തണിന്‍െറ പതിനൊന്നാം എഡീഷനില്‍ ലോക റെക്കോഡ് ഭേദിച്ച് കെനിയന്‍ ലോകതാരം പെരസ് ജെപ്ചിര്‍ചിര്‍. 20 കിലോമീറ്റര്‍ ദൂരം 65:06 മിനിറ്റ്നേരം കൊണ്ട് താണ്ടിയാണ് പോയവര്‍ഷത്തെ ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഒഫ് അത്ലറ്റിക് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പിലെ ചാമ്പ്യനായ പെരസ് വിജയം കണ്ടത്. കെനിയന്‍ താരമായ ഫ്ളോറന്‍സ് കിപ്ളാഗട്ട് രണ്ടു വര്‍ഷം മൂന്‍പ് ബാഴ്സലോണിയയില്‍ സ്ഥാപിച്ച റെക്കോര്‍ഡ് സമയത്തേക്കാള്‍ മൂന്ന് സെക്കന്‍റ് കുറവ് നേരം കൊണ്ടാണ് ലക്ഷ്യം സാധ്യമാക്കിയത്. കെനിയയുടെ തന്നെ മേരി കൈയ്റ്റാനി, ജോയ്സിലിന്‍ ജെപ്കോസ്ഗി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പുരുഷ വിഭാഗത്തില്‍ കെനിയയുടെ ബെദാന്‍ കരോകി ഒന്നാമതത്തെി. 59:10 മിനിറ്റ് കൊണ്ടാണ് ഓടിയത്തെിയത്.
ഇത്യോപ്യയുടെ യിഗ്രേം ദിമലാഷ്, കെനിയയുടെ അഗസ്റ്റിന്‍ ചോഗി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.