അബൂദബി: ഒരാള്‍ മാത്രം അഭിനയിക്കുന്ന ഒറ്റയാള്‍ നാടകം ‘കൂനന്‍‘ 1976ാം വേദിയിലേക്ക്. തനിമ അബൂദബിയുടെ ആഭിമുഖ്യത്തില്‍ അബൂദബി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.സി.സി) ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന നാടകം വ്യാഴാഴ്ച രാത്രി എട്ടിന് ആരംഭിക്കും.
സംവിധാനം നിര്‍വഹിച്ച മഞ്ജുളന്‍ തന്നെയാണ് നാടകത്തിലെ ഏക അഭിനേതാവ്. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ കടന്ന് വരുന്നുണ്ടെങ്കിലും അവരെ അവതരിപ്പിക്കുന്നതും മഞ്ജുളനാണ്. ജയപ്രകാശ് കുളൂര്‍ ആണ് നാടകം രചിച്ചത്.
2500 വേദികളില്‍ നാടകം അവതരിപ്പിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമത്തിലാണ് മഞ്ജുളന്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സൗദി ഒഴിച്ചുള്ള ജി.സി.സി രാജ്യങ്ങളിലും ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഉമ്മുല്‍ ഖുവൈന്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ ‘കൂനന്‍’ വേദിയിലത്തെും. നാടകത്തിന്‍െറ 2000ാമത്തെ അവതരണം വലിയ ആഘോഷമാക്കുമെന്ന് മഞ്ജുളന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഒരു പക്ഷേ ഏഷ്യയില്‍ തന്നെ 2000 വേദികളില്‍ അരങ്ങേറിയ നാടകം വേറെ ഉണ്ടായിരിക്കില്ളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്കും അവരുടെ നന്മക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച മനുഷ്യന്‍െറ കഥയാണ് ‘കൂനനി’ലൂടെ അവതരിപ്പിക്കപ്പെടുന്നത്. ശരീരവും മനസ്സും ശബ്ദവും കൊണ്ട് ഒരൊറ്റ നടനിലൂടെയുള്ള ആശയവിനിമയം വലിയ വെല്ലുവിളിയാണെന്നും മഞ്ജുളന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.