ദുബൈ: അനേകലക്ഷം സ്വദേശികളുടെയൂം പ്രവാസികളുടെയുമെന്ന പോലെ ഫെബിൻ മുഹമ്മദ് ബഷീറിെൻറയും ചെറുപ്പം മുതലുള്ള മോഹമായിരുന്നു യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ ഹസ്തദാനം ചെയ്യണമെന്ന്.
കഴിഞ്ഞ ദിവസം ആ ആഗ്രഹം സഫലമായത് അപ്രതീക്ഷിതവും അവിശ്വസനീയവുമായ രീതിയിലാണ്. എമിറേറ്റിലെ ഒാരോ സർക്കാർ^അർധ സർക്കാർ ജീവനക്കാരുടെയും സ്വപ്നമായ ദുബൈ ഗവർമെൻറ് എക്സലൻസ് അവാർഡ് ഏറ്റുവാങ്ങാനാണ് ഫെബിൻ ശൈഖ് മുഹമ്മദിെൻറ അരികിലെത്തിയത്.
വ്യോമയാന സ്ഥാപനമായ ഏറോ ഗൾഫിലെ പി.ആർ.ഒ ചാവക്കാട് പാലുവായ് രായമ്മരക്കാർ വീട്ടിൽ ബഷീറിെൻറയും സഫിയയുടെയും മകനായ ഇൗ 27 കാരൻ ദുബൈ ചേംബർ ഒഫ് കൊമേഴ്സിെൻറ നിയമ കാര്യ വകുപ്പിൽ സർവീസ് അസിസ്റ്റൻറാണ്. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടിയായിരുന്ന ഫെബിൻ അൽ നൂർ സ്കൂൾ മുഖേന ലഭിച്ച വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും പൂർത്തിയാക്കി ഏഴു വർഷം മുൻപാണ് ചേംബറിൽ നിയമനം നേടിയത്.
അൺഫോർസീൻ ഹീറോ വിഭാഗത്തിലാണ് പുരസ്കാരം. ആർക്കുവേണ്ടിയും തന്നെക്കൊണ്ടാവുന്ന സഹായങ്ങളെന്തും സന്നദ്ധനായ മകൻ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ തങ്ങളേയും പ്രേരിപ്പിക്കുമെന്ന് ഉമ്മ സഫിയ പറയുന്നു. ഏൽപ്പിക്കുന്ന ജോലികൾ കൃത്യതയോടെ ചെയ്തും സഹജീവികളോടും ഹൃദ്യമായി പെരുമാറിയും ഏവരുടെയും മനസു കീഴടക്കിയ ഫെബിെൻറ നേട്ടത്തിൽ മേലുദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കും നിറ സന്തോഷം. ഷെറിൻ ഷെഹീൻ, ഫർസീന എന്നിവരാണ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.