റേഞ്ച്​ റോവറിലും മെഴ്​സിഡസിലും ഡ്രൈവിങ്​്​ പരിശീലനം

ദുബൈ: ഡ്രൈവിങ് പഠിക്കാൻ പഴഞ്ചൻ ജീപ്പ് എന്നായിരുന്നു പണ്ടൊക്കെ നമ്മുടെ നാട്ടിലെ രീതി. പിന്നീട് പുതുപുത്തൻ വാഹനങ്ങളിൽ പഠനം എന്ന് പരസ്യ വാചകം വന്നു. എന്നാൽ ദുബൈ അതുക്കും മേലെ പോവുകയാണ്. റേഞ്ച് റോവറിലും മെഴ്സിഡസിലും ഡ്രൈവിങ് പരിശീലനം നൽകാനാണ് യു.എ.ഇയിലെ പ്രമുഖ വാഹന ഡ്രൈവിംഗ് സ്കൂളായ എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടി​െൻറ പുതിയ പദ്ധതി. 
സാധാരണ ഗതിയിൽ തന്നെ ഡ്രൈവിങ് പരിശീലനത്തിനും ലൈസൻസ് എടുക്കുന്നതിനും ചെലവേറെയുള്ള നാട്ടിൽ ആഡംബര വാഹനത്തിൽ പഠിക്കാൻ പിന്നെയുമേറെ പണം പൊടിക്കണം. 30,000 ദിർഹമാണ് പരിശീലന ഫീസ്. മറ്റ് പാക്കേജുകൾ പ്രകാരം പഠിക്കുേമ്പാൾ പരാജയപ്പെട്ടാൽ വീണ്ടും ഫീസ് നൽകണമെന്നാണ് ചട്ടമെങ്കിൽ ആഡംബര പരിശീലനത്തിൽ ഒരു തവണ ഫീസടച്ചാൽ ലൈസൻസ് കിട്ടും വരെ പഠിപ്പിക്കുമെന്നാണ് കണക്ക്. 
ലക്ഷ്വറി കാറുകളും സ്പോർട്സ് വാഹനങ്ങളും ഒാടിക്കണമെന്ന മോഹവുമായി നടക്കുന്നവർക്ക് ഇൗ പാക്കേജ് ആകർഷകമാവും എന്നാണ് ഇ.ഡി.െഎ യുടെ വിലയിരുത്തൽ. ഏറെ പേർ ഇതിനകം തന്നെ താൽപര്യം പ്രകടിപ്പിച്ചതായും പരിശീലന നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും ആർ.ടി.എയുടെ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹ്മദ് ഹാഷിം ബെഹ്റൂസിയാൻ പറഞ്ഞു.  
രണ്ട് ആഡംബര കാറുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. വൈകാതെ സ്പോർട്സ് കാറുകളും ഉൾപ്പെടുത്തും. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.