അബൂദബി: അബൂദബി മലയാളി സമാജവും ഗാന്ധി സാഹിത്യവേദി അബൂദബിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി ദിനാചരണം ഒക്ടോബര്‍ രണ്ടിന് ഞായറാഴ്ച സമാജം അങ്കണത്തില്‍ നടക്കും.
ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദേശഭക്തിഗാന മത്സരം അന്ന് വൈകുന്നേരം അഞ്ചിന് നടക്കും. 18 വയസ്സിന് മുകളില്‍, താഴെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒരു ഗ്രൂപ്പില്‍ പരമാവധി അഞ്ചുപേര്‍ വരെയാകാം.
രാത്രി 8.30ന് സമാജത്തില്‍ നടക്കുന്ന ഗാന്ധി അനുസ്മരണ സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടക്കും. ഫോണ്‍: 02 5537600, 02 6797662.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.