റാസല്‍ഖൈമ വഞ്ചനാക്കുറ്റം ചുമത്തിയ  ഡോ. ഖാട്ടെര്‍ സൗദിയില്‍ അറസ്റ്റില്‍

റാസല്‍ഖൈമ: റാസല്‍ഖൈമ 150 കോടി ഡോളറിന്‍െറ വഞ്ചനക്കുറ്റം ചുമത്തിയ റാക് നിക്ഷേപ അതോറിറ്റിയിലെ മുന്‍ ഉദ്യോഗസ്ഥനും സ്വിറ്റ്സര്‍ലന്‍ഡ് പൗരനുമായ ഡോ. ഖാട്ടെര്‍ മസ്സാദ് സൗദി അറേബ്യയില്‍ അറസ്റ്റിലായി. റാസല്‍ഖൈമ ചുമത്തിയ കുറ്റത്തിന്‍െറ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച സൗദിയിലെ ജിദ്ദയില്‍ ഇയാളെ അറസ്റ്റ് ചെയ്തത്. 
തട്ടിപ്പിലൂടെയും തെറ്റായ രീതിയിലുള്ള ഇടപാടിലൂടെയും യു.എ.ഇക്ക് 150 കോടി ഡോളറിന്‍െറ നഷ്ടമുണ്ടാക്കിയെന്നതാണ് ഡോ. ഖാട്ടെറിനെതിരായ കേസ്. അഴിമതി, വഞ്ചന കേസുകളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് നേരത്തെ ദുബൈ കോടതി വിധി പ്രസ്താവിച്ചിരുന്നു.
റാക് സെറാമിക്സിന്‍െറ മേധാവിയായിരുന്ന ഇയാള്‍ക്ക് നിരവധി പാസ്പോര്‍ട്ടുകളുണ്ട്. ലെബനാന്‍, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുള്ള ഖാട്ടെര്‍ റാസല്‍ഖൈമ നിക്ഷേപ അതോറിറ്റിയുടെ മേധാവിയായിരിക്കുമ്പോഴാണ് തട്ടിപ്പ് നടത്തിയത്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളില്‍ ഇയാള്‍ക്ക് ബിസിനസുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 2012ല്‍ ബിസിനസ് സംരംഭങ്ങളെ കുറിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചപ്പോള്‍ തന്നെ ഖാട്ടെര്‍ യു.എ.ഇ വിടുകയായിരുന്നു. സൗദിയിലെ ഫോര്‍സാന്‍ സെറാമിക്സ്, ബംഗ്ളാദേശിലെ സ്റ്റാര്‍ സെറാമിക്സ്, സ്റ്റാര്‍ പോര്‍സെലൈന്‍, നൈജീരിയയിലെ സി.ഡി.കെ ഇന്‍റഗ്രേറ്റഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ വ്യവസായ സംരംഭങ്ങള്‍ തുടര്‍ന്നും ഇയാള്‍ നടത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.