ശൈഖ ഫാത്തിമ പാര്‍ക്ക് നവീകരണം: മാതൃകാചിത്രങ്ങള്‍ പുറത്തുവിട്ടു

അബൂദബി: 940 ലക്ഷം ദിര്‍ഹം ചെലവില്‍ പുതുക്കിപ്പണിയുന്ന അബൂദബി ശൈഖ ഫാത്തിമ ബിന്‍ത് മുബാറക് പാര്‍ക്കിന്‍െറ മാതൃകാ ചിത്രങ്ങള്‍ പുറത്തുവിട്ടു. നവീകരണ പ്രവൃത്തി കരാറെടുത്ത ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബെനോയ് കമ്പനിയാണ് വാര്‍ത്താകുറിപ്പിലൂടെ നിര്‍മാണത്തിന്‍െറ വിശദാംശങ്ങളും ചിത്രങ്ങളും ലഭ്യമാക്കിയത്. 
പാര്‍ക്കിന്‍െറ നിര്‍മാണം 2018ഓടെ പൂര്‍ത്തിയാകുമെന്നും അബൂദബി നഗരസഭ-ഗതാഗത വകുപ്പ് നിര്‍മാണ മേല്‍നോട്ടത്തിനായി നിയോഗിക്കപ്പെട്ടതായും വാര്‍ത്താകുറിപ്പില്‍ പറയുന്നു. 46,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്ക് അബൂദബി വിഷന്‍ 2030ന്‍െറ ഭാഗമായി 2016ലാണ് ആരംഭിച്ചത്. 
‘നഗരവനം’ എന്ന സങ്കല്‍പത്തോടെ നവീകരണം നടത്തുന്ന പാര്‍ക്കില്‍ വനിതാ കേന്ദ്രം, ആംഫി തിയറ്റര്‍, സൈക്ളിങ് ട്രാക്ക്, സ്വാഭാവിക കളിസ്ഥലങ്ങള്‍, വ്യായാമ കേന്ദ്രങ്ങള്‍ എന്നിവ നിര്‍മിക്കും. എല്ലാ സന്ദര്‍ശകര്‍ക്കും പാര്‍ക്ക് ഉപയോഗപ്പെടുത്താനാകും വിധം പരമ്പരാഗത, ആധുനിക മാതൃകകളെ സംയോജിപ്പിച്ചായിരിക്കും പാര്‍ക്കിലെ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തുകയെന്ന് ബെനോയ് മെന മേഖല മേധാവിയും ഡയറക്ടറുമായ പോള്‍ പ്രീസ്റ്റ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.