ദുബൈ: സാംസ്കാരിക വൈവിധ്യം അറബ് രാജ്യങ്ങളില്‍ നിന്ന് യു.എ.ഇയെ വേറിട്ട് നിര്‍ത്തുന്നതായി യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അഭിപ്രായപ്പെട്ടു. ബുര്‍ജ് ഖലീഫക്ക് സമീപം ദുബൈ ഓപറ ഹൗസില്‍ ഉദ്ഘാടന ചടങ്ങിന് മുമ്പായി സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ കലാ- സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കൂടുതല്‍ നവീനതകളിലേക്കും മികവിലേക്കും അത് സമൂഹത്തെ വഴിനടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനൊപ്പം ഓപറ ഹൗസ് ചുറ്റിനടന്ന് കണ്ട ശൈഖ് മുഹമ്മദ് സൗകര്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു.
നിറഞ്ഞ സദസ്സില്‍ സ്പാനിഷ് കലാകാരന്‍ പ്ളാസിഡോ ഡോമിങ്ങോയുടെ നേതൃത്വത്തില്‍ നടന്ന കലാപ്രകടനങ്ങളോടെയായിരുന്നു ഓപറ ഹൗസിന്‍െറ ഉദ്ഘാടനം. പരമ്പരാഗത അറേബ്യന്‍ ഉരുവിന്‍െറ മാതൃകയില്‍ രൂപകല്‍പന ചെയ്ത ഓപറ ഹൗസില്‍ 2000 ഇരിപ്പിടങ്ങളാണുള്ളത്. അടുത്ത നാലുമാസം വിവിധ കലാപ്രകടനങ്ങള്‍ക്ക് ഓപറ ഹൗസ് വേദിയാകും. സെപ്റ്റംബര്‍ ഒന്ന്, മൂന്ന് തിയതികളില്‍ ഫ്രഞ്ച് ഓപറയായ ‘ദി പേള്‍ ഫിഷേഴ്സ്’ അരങ്ങേറും. സെപ്റ്റംബര്‍ രണ്ട്, നാല് തിയതികളില്‍ ഇറ്റാലിയന്‍ ഓപറയായ ‘ദി ബാര്‍ബര്‍ ഓഫ് സെവില്ളെ’, സെപ്റ്റംബര്‍ 16ന് റൊമാന്‍റിക് ബാലെ ‘ഗിസലെ’യും ഓപറ ഹൗസിലത്തെും. ഒക്ടോബര്‍ 15ന് ഇന്ത്യന്‍ സംഗീതജ്ഞ അനൗഷ്ക ശങ്കറിന്‍െറ സംഗീത പരിപാടി നടക്കും. ഒക്ടോബറില്‍ തന്നെ ജോസ് കരേരയുടെ ‘എ ലൈഫ് ഇന്‍ മ്യൂസിക്’, നവംബറില്‍ ‘ലേ മിസറബേല്‍സ്’ ബ്രോഡ്വേ ഷോ, ഫെബ്രുവരിയില്‍ ‘വെസ്റ്റ് സൈഡ് സ്റ്റോറി’ എന്നിവയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.