അബൂദബിയില്‍ കാറീം സേവനം പുനരാരംഭിച്ചു

അബൂദബി: താല്‍ക്കാലികമായി നിര്‍ത്തിവെച്ച കാറീം കമ്പനിയുടെ ഓണ്‍ലൈന്‍ ടാക്സി സേവനം പുന$സ്ഥാപിച്ചു. ബുധനാഴ്ച രാവിലെ എട്ടോടെ സേവനം വീണ്ടും തുടങ്ങിയതായി കാറീം മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്‍റ് ക്രിസ്റ്റ്യന്‍ ഈദ് പറഞ്ഞു. അതേസമയം, കാറീമിനൊപ്പം സേവനം നിര്‍ത്തിവെച്ച യൂബര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
ആഗസ്റ്റ് 27നായിരുന്നു മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി ടാക്സി സേവനം ലഭ്യമാക്കുന്ന കാറീം, യൂബര്‍ കമ്പനികള്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. പ്രവര്‍ത്തനം നിര്‍ത്തുന്നതിനുള്ള കാരണം ഇരു കമ്പനികളും വ്യക്തമാക്കിയിരുന്നില്ല. ഇവര്‍ക്ക് കാറുകള്‍ ലഭ്യമാക്കിയിരുന്ന കമ്പനികളുടെ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു സേവനം നിര്‍ത്തേണ്ടിവന്നതെന്ന് പിന്നീട് വ്യക്തമായിരുന്നു. സാധാരണ ടാക്സികളേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഓടിയതിനെ തുടര്‍ന്നാണ് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.