ലോകകപ്പില്‍ പങ്കെടുത്ത യു.എ.ഇ  ഫുട്ബാള്‍ ടീമിനെക്കുറിച്ച്  ഡോക്യുമെന്‍ററി

അബൂദബി: 1990ലെ ഇറ്റലി ലോകകപ്പിലേക്ക് യോഗ്യത നേടിയ ഫുട്ബാള്‍ ടീമിനെ കുറിച്ച് ഡോക്യുമെന്‍ററി. അബൂദബി ഇമേജ് നാഷന്‍ നിര്‍മിച്ച ‘അന്‍വര്‍ റോമ’ (റോമയുടെ വെളിച്ചം) ഡോക്യുമെന്‍ററി നവംബറില്‍ യു.എസില്‍ നടക്കുന്ന എന്‍.വൈ.സി ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. 1989 ഒക്ടോബര്‍ 28നായിരുന്നു യു.എ.ഇ ടീം ലോകകപ്പിലേക്ക് യോഗ്യത നേടിയത്. ലോകകപ്പ് യോഗ്യത നേടുന്ന ഏക യു.എ.ഇ ടീമാണിത്. 
യു.എ.ഇ ഫുട്ബാള്‍ ഇതിഹാസങ്ങളായ അലി താനി, അബ്ദുല്‍ റഹ്മാന്‍ അല്‍ ഹദ്ദാദ്, ഖാലിദ് ഇസ്മായില്‍ എന്നിവരുമായുള്ള അഭിമുഖങ്ങളും ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 17ന് റിലീസ് ചെയ്യുന്ന ഡോക്യുമെന്‍ററി യു.എ.ഇയില്‍ പ്രദര്‍ശിപ്പിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും. അറബി ഭാഷയിലുള്ള ഡോക്യുമെന്‍ററി അലി ഖാലിദാണ് സംവിധാനം ചെയ്തിരിക്കുന്നത്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.