ദുബൈ: പ്രമുഖ ഇന്ത്യന്‍ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് ഷാര്‍ജ-കോഴിക്കോട് റൂട്ടില്‍ ഈ മാസം 30ന് പുതിയ പ്രതിദിന സര്‍വീസ് തുടങ്ങുന്നു. ജെറ്റ് എയര്‍വേസ് ഷാര്‍ജയില്‍ നിന്ന് പ്രതിദിന സര്‍വീസ് നടത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ നഗരമാണ് കോഴിക്കോട്. കൊച്ചി, മംഗലാപുരം എന്നിവിടങ്ങളിലേക്ക് ജെറ്റ് ഇപ്പോള്‍ തന്നെ ദിവസവും സര്‍വീസ് നടത്തുന്നുണ്ട്.
കോഴിക്കോട് നിന്ന് രാത്രി 9.25ന് പുറപ്പെടുന്ന വിമാനം (നമ്പര്‍ 9 ഡബ്ള്യൂ 208) ഷാര്‍ജയില്‍ 11.55ന് എത്തും. ഷാര്‍ജയില്‍ നിന്ന് വൈകിട്ട് 4.20ന് പറക്കുന്ന വിമാനം രാത്രി 9.45നാണ് കോഴിക്കോട്ട് എത്തുക. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ശൈത്യകാല ഷെഡ്യൂളില്‍ പുതിയ സര്‍വീസ് ഉള്‍പ്പെടുത്തിയതതെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ബോയിങ് 737 വിമാനത്തില്‍ എട്ടു ബിസിനസ് ക്ളാസ് സീറ്റുകളും 156 ഇക്കോണമി ക്ളാസ് സീറ്റുകളുമാണ് ഉണ്ടാവുക. ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.
ജെറ്റ് എയര്‍വേസില്‍ ഏറ്റവും തിരക്കനുഭവപ്പെടുന്നത് യു.എ.ഇക്കും ഇന്ത്യക്കുമിടയിലാണെന്ന് തായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 117 വിമാനങ്ങളുള്ള ജെറ്റ് എയര്‍വേസ് ഇന്ത്യക്കകത്തും പുറത്തേക്കുമായി 67 നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.