പ്രവാസി ഇന്ത്യ മുസഫ ഈദോണം നടത്തി

അബൂദബി: പ്രവാസി ഇന്ത്യ മുസഫ ഈദോണം സംഘടിപ്പിച്ചു. കേന്ദ്ര ജനറല്‍ സെക്രട്ടറി ഇ.കെ. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. അസഹിഷ്ണുതയുടെ വക്താക്കള്‍ വിവിധ ആഘോഷങ്ങളെ വര്‍ഗീയവത്കരിച്ചുകൊണ്ടിരിക്കുന്നു. 
ഇത്തരം സന്ദര്‍ഭത്തില്‍ ഈദും ഓണവും സമന്വയിപ്പിച്ച് ‘ഈദോണം’ ആഘോഷിക്കുമ്പോള്‍ ഫാഷിസ്റ്റുകള്‍ പരാജയപ്പെടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസി ഇന്ത്യ യു.എ.ഇ വൈസ് പ്രസിഡന്‍റ് ബുനൈസ് ഖാസിം സംസാരിച്ചു. പ്രശസ്ത ഗായകന്‍ സജിത്ത് കുമാര്‍, ശസ്നി അഫ്സല്‍ എന്നിവരും സംഘവും ഗാനവിരുന്നിന് നേതൃത്വം നല്‍കി. ഈദോണം ഭാഗ്യനക്ഷത്രം നറുക്കെടുപ്പില്‍ സാഹില്‍ കുന്ദംകുളം, മുഹമ്മദ് സാലിഹ് ഷൊര്‍ണൂര്‍, സി. മുജീബ് കോട്ടക്കല്‍ എന്നിവര്‍ സമ്മാനാര്‍ഹരായി. വിജയികള്‍ക്ക് പ്രവാസി ഇന്ത്യ കേന്ദ്ര രക്ഷാധികാരി ബഷീര്‍, ശസ്നി അഫ്സല്‍, അമന്‍ സന്ന എന്നിവര്‍ സമ്മാനം വിതരണം ചെയ്തു. പാര്‍ട്ടി വസ്താവ് കെ. സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജിത്ത് കുമാര്‍ സ്വാഗതവും പ്രസിഡന്‍റ് സുബൈര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.