???????? ??????? ???????? ?????????? ???????? ??????? ??????????? ???????? ??????????????? 2016?????? ?????? ????????

കൊയ്ത്തുത്സവ ലോഗോ പ്രകാശനം

അല്‍ഐന്‍: സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി സിംഹാസന കത്തീഡ്രല്‍ ഇടവകയുടെ ‘കൊയ്ത്തുത്സവം 2016’ന്‍െറ ലോഗോ പ്രകാശനവും കൂപ്പണ്‍ വിതരണോദ്ഘാടനവും നടത്തി. കമാന്‍ഡര്‍ ഉമ്മന്‍ വര്‍ഗീസിന് നല്‍കിക്കൊണ്ട് ഇടവക വികാരി ഫാ. മാത്യു ഫിലിപ്പ് ലോഗോ പ്രകാശനം നിര്‍വഹിച്ചു. 
കൂപ്പണ്‍ വിതരണ ഉദ്ഘാടനം ഇടവക വികാരി ജോസഫ് വര്‍ഗീസിന് നല്‍കി നിര്‍വഹിച്ചു. 
ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്‍െറ ജനറല്‍ കണ്‍വീനര്‍ ജോയ് തന്നങ്ങാടന്‍, ഇടവക സെക്രട്ടറി സജി ഉതുപ്പ്, ഇടവക ട്രസ്റ്റി സജി ഫിലിപ്പ്, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഫൈനാന്‍സ് കണ്‍വീനര്‍ ജേക്കബ് വി. തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഈ വര്‍ഷത്തെ കൊയ്ത്തുത്സവം വിപുലമായ പരിപാടികളോടെ നവംബര്‍ 11ന് നടത്താന്‍ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയെന്ന് ജോയന്‍റ് കണ്‍വീനര്‍മാരായ ജോഷ്വ പീറ്റര്‍, ജെയിംസ് പി. മാത്യു എന്നിവര്‍ അറിയിച്ചു.
പ്രസിദ്ധ ഗായകനായ ബിജു നാരായണന്‍െറ നേതൃത്വത്തില്‍ ഗാനമേളയും സീരിയല്‍ നടിയും നര്‍ത്തകിയുമായ ലക്ഷ്മി പ്രിയയുടെ നൃത്തങ്ങളും സുമേഷ് ചന്ദ്രന്‍െറ കോമഡി ഷോയും ഉണ്ടായിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ജോയ് തന്നങ്ങാടന്‍ അറിയിച്ചു.
ഈ വര്‍ഷത്തെ കൊയ്ത്തുത്സവത്തോടനുബന്ധിച്ച് കേരളത്തനിമയാര്‍ന്ന വിഭവങ്ങള്‍ പാചകം ചെയ്ത് വിവിധ തരം സ്റ്റാളുകള്‍ ക്രമീകരിക്കുന്നുണ്ട്. കുട്ടികള്‍ക്കായി ഗെയിംസ് സ്റ്റാളുകളും ഉണ്ടാകും. 
പരിപാടികളിലേക്കുള്ള പ്രവേശനത്തിന് പ്രത്യേകം നിയന്ത്രണം ഏര്‍പ്പെടുത്തും. 
ഹാര്‍വെസ്റ്റ് ഫെസ്റ്റിവലില്‍ നിന്ന് ലഭിക്കുന്ന പണം സാധുജന ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന് ഹാര്‍വെസ്റ്റ് ഹെസ്റ്റിവല്‍ ചെയര്‍മാനും ഇടവക വികാരിയുമായ ഫാ. മാത്യു ഫിലിപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.