അബൂദബി: മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം പുറപ്പെടുവിച്ച വേതന സംരക്ഷണ നിയമം തിങ്കളാഴ്ച മുതല്‍ നടപ്പാക്കി തുടങ്ങും. ജീവനക്കാര്‍ക്ക് കൃത്യസമയത്ത് മുഴുവന്‍ ശമ്പളവും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ ജൂലൈ 26നാണ് മാനവ വിഭവശേഷി-സ്വദേശിവത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് ഉത്തരവ് പുറപ്പെടുവിച്ചത്.
തൊഴിലുടമയുടെ താല്‍പര്യങ്ങള്‍ ഹനിക്കാതെ തന്നെ തൊഴിലാളികളെ സംരക്ഷിച്ച് തൊഴില്‍മാര്‍ക്കറ്റിന്‍െറ സ്ഥിരത നിലനിര്‍ത്താന്‍ നിയമം ഏറെ ഉപകരിക്കുമെന്ന് മന്ത്രാലയത്തിന്‍െറ പരിശോധനാ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മാഹിര്‍ ആല്‍ ഉബൈദ് പറഞ്ഞു. ശമ്പളം കൃത്യസമയത്ത് ലഭിക്കുകയെന്നത് ജീവനക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ്. ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് ഉന്നത മൂല്യം കല്‍പിക്കുന്ന രാജ്യമാണ് യു.എ.ഇയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൂറോ അതിലിധികമോ ജീവനക്കാരുള്ള കമ്പനികള്‍ക്കാണ് നിയമം ബാധകം.
ശമ്പള സംരക്ഷണ നിയമത്തില്‍ രജിസ്റ്റര്‍ ചെയ്ത ശമ്പളവിതരണ തീയതി മുതല്‍ പത്ത് ദിവസത്തിനകം കമ്പനികള്‍ ശമ്പളം വിതരണം ചെയ്തിരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് ശമ്പളവിതരണ തീയതി കഴിഞ്ഞ് 16ാം ദിവസം മുതല്‍ തൊഴിലാളി നിയമനത്തിന് വിലക്ക് ഏര്‍പ്പെടുത്തും. എന്നാല്‍, വൈകിയ ശമ്പളം ഒരു മാസത്തിനകം കൊടുത്തുതീര്‍ക്കുകയാണെങ്കില്‍ കമ്പനിക്കുള്ള നിയമന വിലക്ക് നീക്കും.
ഒരു മാസം ശമ്പളം വൈകിയാല്‍ കമ്പനി നിയന്ത്രണ ഘട്ടത്തിലത്തെിയെന്നാണ് മനസ്സിലാക്കേണ്ടത്. അതോടെ മന്ത്രാലയം നീതിന്യായ വകുപ്പിനോടും മറ്റു ബന്ധപ്പെട്ട കക്ഷികളോടും കമ്പനിക്കെതിരെ ശിക്ഷാനടപടികള്‍ക്ക് ശിപാര്‍ശ ചെയ്യും. കമ്പനിയുടമ നടത്തുന്ന മറ്റു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടയും. പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍നിന്ന് ഉടമയെ വിലക്കുകയും ചെയ്യും.
എന്നിട്ടും ശമ്പളനിഷേധം തുടര്‍ന്നാല്‍ ബാങ്ക് ഗാരണ്ടി ഉപയോഗിച്ച് മന്ത്രാലയം ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കമ്പനിയെ മൂന്നാം വിഭാഗത്തിലേക്ക് തരംതാഴ്ത്തുകയും തൊഴിലാളികള്‍ക്ക് മറ്റു കമ്പനികളില്‍ ജോലി തേടുന്നതിന് അവസരം നല്‍കുകയും ചെയ്യും.
വേതന സംരക്ഷണ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു കമ്പനിയുമായും ഒരു തരത്തിലുള്ള ഇടപാടും മന്ത്രാലയം നടത്തില്ളെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പത്ത് ദിവസമോ അതില്‍ കൂടുതലോ ശമ്പളം വൈകിപ്പിച്ചാല്‍ ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതില്‍ പിഴയടക്കേണ്ടി വരും. 60 ദിവസത്തിലേറെ വൈകിയാല്‍ 50,000 ദിര്‍ഹമാണ് പിഴ.
നൂറില്‍ താഴെ ജീവനക്കാരുള്ള കമ്പനികള്‍ക്ക് നിലവിലുള്ള നിയമം തന്നെയാണ് ബാധകം. ഇതു പ്രകാരം 60 ദിവസത്തിനകം ശമ്പളം നല്‍കാത്ത കമ്പനികള്‍ക്ക് നിയമന നിരോധവും കോടതി നിര്‍ദേശിക്കുന്ന പിഴയുമാണ് ശിക്ഷ. എന്നാല്‍, ഒരു വര്‍ഷം തുടര്‍ച്ചയായി 60 ദിവസത്തിനകം ശമ്പളം ലഭ്യമാക്കാത്ത സ്ഥിതി തുടര്‍ന്നാല്‍ നൂറിലധികം തൊഴിലാളികളുള്ള കമ്പനികള്‍ക്കുള്ള ശിക്ഷ തന്നെ ഈ കമ്പനികള്‍ക്കും ബാധകമാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.