അബൂദബി: 2017 ജനുവരി 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷ പരിപാടികളില്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മുഖ്യാതിഥിയാകും. മുഖ്യാതിഥിയാകാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണത്തിന് നന്ദിയറിയിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ കത്തയച്ചതായി ഞായറാഴ്ച അദ്ദേഹത്തിന്‍െറ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു.
ചരിത്രത്തില്‍ തങ്ങളുടെ ബന്ധങ്ങള്‍ ഏറെ ആഴത്തിലുള്ളതാണെന്നും നയതന്ത്ര സഹകരണം വര്‍ധിച്ചിട്ടുണ്ടെന്നും ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. 2017ലെ റിപ്പബ്ളിക് ദിനത്തിന് ഇന്ത്യയുടെ പ്രിയ സുഹൃത്ത് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മുഖ്യാതിഥിയായി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഭീകരതക്ക് മതങ്ങളെ ഉപയോഗിച്ച് ന്യായീകരണം ചമക്കുന്നതിനെയും പിന്തുണ നല്‍കുന്നതിനെയും 2015 ആഗസ്റ്റില്‍ നരേന്ദ്രമോദിയുടെ യൂ.എ.ഇ സന്ദര്‍ശനവേളയില്‍ ഇരു രാജ്യങ്ങളും ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പരസ്പര സഹകരണം ശക്തിപ്പെടുത്താമെന്നും അന്ന് ധാരണയുണ്ടായിരുന്നു.
യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തില്‍ വര്‍ധനയുണ്ടാകാനും സന്ദര്‍ശനം സഹായകമാകുമെന്ന് കരുതുന്നു. ചൈനക്കും അമേരിക്കക്കും ശേഷം ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വാണിജ്യ പങ്കാളിത്തമുള്ള രാജ്യമാണ് യു.എ.ഇ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പരസ്പര വ്യാപാരം ഏകദേശം 402,000 കോടി രൂപയുടേതാണ്. യു.എ.ഇയില്‍ 26 ലക്ഷം ഇന്ത്യക്കാര്‍ ജീവിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.